കുനോയിൽ വീണ്ടും ചീറ്റ ചത്തു; നാലു മാസത്തിനിടെ ഒമ്പതെണ്ണമാണ് ചത്തത്

ഭോപ്പാല്‍: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച ചീറ്റകളിൽ ഒരെണ്ണം കൂടി ചത്തു. ഇതോടെ നാലുമാസത്തിനിടെ ചത്ത ചീറ്റകളുടെ എണ്ണം ഒമ്പതായി.

നമീബിയയിൽ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച ധാത്രി എന്ന പെൺചീറ്റയാണ് ചത്തത്. ബുധനാഴ്ച രാവിലെയാണ് ഇതിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് അധികൃതര്‍ പറഞ്ഞു. തുടര്‍ച്ചയായി ചീറ്റകള്‍ ചാവുന്നത് അഭിമാന പദ്ധതിയായ പ്രൊജക്ട് ചീറ്റയുടെ പരാജയമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.

ഒരു വര്‍ഷത്തിനുള്ളില്‍ 40 ശതമാനം ചീറ്റകളും ചത്തത്‌ ഗുരുതര വീഴ്ചയാണെന്നും ചീറ്റകളുടെ സംരക്ഷണത്തിനായി എത്രയും പെട്ടെന്ന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് നിർദേശിച്ചിരുന്നു. അതിനു പിന്നാലെയാണ് ഒരു ചീറ്റ കൂടി ചത്തത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 20 ചീറ്റകളേയാണ് നമീബിയയില്‍ നിന്ന് മധ്യപ്രദേശിലെത്തിച്ചത്. ഇതില്‍ മൂന്നു കുഞ്ഞുങ്ങളുള്‍പ്പടെ ഒമ്പതെണ്ണം ചത്തു. രാജ്യത്ത് 70 വര്‍ഷം മുമ്പ് വംശനാശം സംഭവിച്ച ചീറ്റകളെ വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള ഇന്ത്യയുടെ അഭിമാന പദ്ധതിയായിരുന്നു പ്രൊജക്ട് ചീറ്റ.

Tags:    
News Summary - Female cheetah found dead at Kuno; ninth casualty in four months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.