????????? ????? ????????????????????? ????? ????? ???????????

സ്​നേഹം തോന്നിയതിനാലാണ്​ മോദിയെ കെട്ടിപ്പിടിച്ചത്​ -രാഹുൽ ഗാന്ധി VIDEO

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട്​ യഥാർഥത്തിൽ സ്​​േനഹം തോന്നിയതുകൊണ്ട്​ തന്നെയാണ്​ കെട്ടിപ്പിടി ച്ചതെന്ന്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. തമിഴ്​നാട്ടിലെ സ്​റ്റെല്ല മേരീസ്​ കോളജിൽ വിദ്യാർഥികളുമായി സംവ ദിക്കുന്നതിനിടെയാണ്​ രാഹുലി​​​​​​​​​​​െൻറ പരാമർശം.

പ്രധാനമന്ത്രിയുടെ പ്രസംഗം കണ്ടുകൊണ്ടിരിക്കുകയായി രുന്നു. അദ്ദേഹത്തോട്​ ഒരു വിരോധവും തോന്നിയില്ല. പ്രധാനമന്ത്രി വളരെ ക്ഷുഭിതനായിരുന്നു. ഇൗ മനുഷ്യന്​ ലോകത്തി​​​​​​​​​​​െൻറ ഭംഗി കാണാൻ സാധിക്കുന്നില്ല. അതിനാൽ ത​​​​​​​​​​​െൻറ ഭാഗത്തു നിന്ന്​ സ്​നേഹം നൽകാമെന്ന്​ കരുതിയാണ്​ കെട്ടിപ്പിടിച്ചത്​ രാഹുൽ പറഞ്ഞു.

റോബർട്ട്​ വാദ്രക്കെതിരെ അന്വേഷണം നടത്തിക്കോളൂ. എന്നാൽ അതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചും അന്വേഷിക്കണം . ഇതു പറയുന്ന ആദ്യ ആളായിരിക്കും താനെന്നും രാഹുൽ കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ നിലവിൽ ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ്​ നടക്കുന്നത്​. അതിനെ​ രണ്ടായി തിരിക്കാം. ഒന്ന്​ ​െഎക്യമെന്ന ആശയമാണ്​. അതിൽ ഇന്ത്യയിലെ ജനങ്ങൾ ഒരുമിച്ച്​ കഴിയണമെന്നും ചില ആശയങ്ങൾ മാത്രം ഉയർന്നു നിൽക്കരുതെന്നും പറയുന്നു.

അടുത്തത്​ നിലവിലെ സർക്കാറും പ്രധാനമന്ത്രിയും പ്രതിനിധീകരിക്കുന്ന ആശയമാണ്​. അവർ കരുതുന്നത്​ ഇന്ത്യയിലാകമാനം ഒരാശയം മാത്രമേ നിലനിൽക്കാവൂ എന്നാണ്​. അവർക്ക്​ നമ്മുടെ സമൂഹത്തി​ൽ സ്​ത്രീകളുടെ പങ്കിനെ സംബന്ധിച്ച്​ പ്രത്യേക തരം കാഴ്​ചപ്പാടുണ്ട്​. വ്യത്യസ്​ത സംസ്​കാരവും ഭാഷകളും കേന്ദ്രീകൃത സംസ്​കാരത്തേക്കാൾ താഴെയാണെന്ന്​ അവർ കരുതുന്നു. 3000 സ്​ത്രീകൾക്ക്​​ മുന്നിലിരുന്ന്​ ചോദ്യങ്ങളെ നേരിടാൻ എന്തു​െകാണ്ടാണ്​ പ്രധാനമന്ത്രി തയാറാകാത്തതെന്നും രാഹുൽ ചോദിച്ചു.

കോൺഗ്രസ്​ അധികാരത്തിൽ വന്നാൽ നടപ്പിലാക്കുന്ന സാമ്പത്തിക പദ്ധതികളുടെ രൂപരേഖയും അദ്ദേഹം വിവരിച്ചു. നിലവിൽ ജി.എസ്​.ടി അഞ്ച്​ വ്യത്യസ്​ത തട്ടുകളായാണ്​ കിടക്കുന്നത്​. അത്​ പുനർനിർമിച്ച്​ ഏകനികുതിയാക്കും. നീരവ്​ മോദിയെ പോലുള്ളവരിലൂടെ നഷ്​ടപ്പെട്ട പണം തിരിച്ചു പിടിക്കും. നിങ്ങളെ പോലുള്ള സംരംഭകർക്കായി ബാങ്കിങ്​ സംവിധാനം തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.


കശ്​മീർ വിഷയത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്കും രാഹുൽ നിലപാട്​ വ്യക്​തമാക്കി. നയതന്ത്രത്തിലൂടെയല്ലാതെ തീവ്രവാദത്തെ നേരിടാനാകില്ല. ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള ഉത്തരവാദിത്തം സർക്കാറി​​​​​​​​​​​െൻറതാണ്​. ഇന്ത്യാ വിരുദ്ധ നിലപാടുള്ള പി.ഡി.പിയുമായി സഖ്യം ചേർന്നതിലൂടെ വൻ അബദ്ധമാണ്​ ബി.ജെ.പി ചെയ്​തത്​. മോദിയുടെ നയങ്ങളാണ്​ ഇന്ന്​ കശ്​മീർ കത്തുന്നതിന്​ വഴിവെച്ചതെന്നും രാഹുൽ വിമർശിച്ചു.

Full View
Tags:    
News Summary - Feel 'Genuine' Love for Modi, Rahul -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.