ലഖ്നോ: യു.പിയിൽ ആശ്രമത്തിൽ കൂട്ടബലാത്സംഗത്തിനിരയായെന്ന് കായികതാരത്തിന്റെ പരാതി. കാൺപൂരിലാണ് സംഭവം. ജനുവരിയിലാണ് സംഭവമുണ്ടായതെങ്കിലും ഇപ്പോഴാണ് ഇതുസംബന്ധിച്ച് പരാതി നൽകുന്നത്. പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പീഡന ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു.
കാൺപൂർ സ്വദേശിയായ കായികതാരത്തെ സമീപിച്ച് ഗോവിന്ദ് മഹാതോയെന്നയാണ് അവർ നിർമിക്കുന്ന വസ്ത്രങ്ങൾ വിൽക്കാൻ സ്ഥലം നൽകാമെന്ന് അറിയിച്ചു. തുടർന്ന് ആശ്രമത്തിനുള്ളിലേക്ക് കൊണ്ട് പോയി. അവിടെ വെച്ച് മയക്കുമരുന്ന് നൽകി മഹാതോയും ആശ്രമത്തിലെ മുഖ്യസന്യാസിയും മറ്റ് പലരും ചേർന്ന് തന്നെ പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് പരാതിക്കാരി പറയുന്നു.
തുടർന്ന് ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് പരാതി ലഭിച്ച വിവരം അഡീഷണൽ ഡെപ്യൂട്ടി കമീഷണർ മഹേഷ് കുമാർ പറഞ്ഞു. പീഡനത്തിന്റെ ദൃശ്യങ്ങളും അവർ സമർപ്പിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച് നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ആരോപണം ആശ്രമത്തിലെ മുഖ്യസന്ന്യാസി നിരസിച്ചു. സംഭവം നടക്കുമ്പോൾ താൻ പ്രയാഗ്രാജിലെ കുംഭമേളയിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.