കോവിഡ്​ ഭയന്ന്​ ആത്​മഹത്യ ചെയ്​ത ദമ്പതികൾ നെഗറ്റീവ്​; പൊലീസിന്​ അയച്ച ശബ്​ദസന്ദേശത്തിൽ ചില വെളിപ്പെടുത്തലുകൾ

മംഗളൂരു: കോവിഡാ​​െണന്ന്​ ഭയന്ന്​ ആത്​മഹത്യ ചെയ്​ത ദമ്പതികൾക്ക്​ കോവിഡില്ല. സൂ​റ​ത്ക​ലി​ലെ അ​പ്പാ​ർ​ട്ട്മെൻറി​ൽ ക​ഴി​യു​ന്ന ര​മേ​ഷ് (40), സു​വ​ർ​ണ (35) എ​ന്നി​വ​രാ​ണ് കഴിഞ്ഞ ദിവസം കോവിഡ്​ ലക്ഷണങ്ങളുടെ പേരിൽ ആത്​മഹത്യ ചെയ്​തത്​.

കോവിഡ്​ ഭീതിമൂലമാണ്​ ആത്​മഹത്യ ചെയ്യുന്നതെന്ന്​ ആത്​മഹത്യകുറിപ്പിലുണ്ടെങ്കിലും ഇരുവരും മറ്റ് അസുഖങ്ങളാൽ ബുദ്ധിമുട്ടുകയും കുട്ടികളില്ലാത്തതിൽ അസ്വസ്ഥരായിരുന്നുവെന്നും സുഹൃത്തുക്കളും അയൽവാസികളും പറയുന്നു. 

ആത്​മഹത്യക്ക്​ തൊട്ടുമുമ്പ്​ പൊലീസുമായി ബന്ധപ്പെട്ട രമേശ്​ ആത്​മഹത്യ സൂചന നൽകിയിരുന്നു. ഇത്​ സംബന്ധിച്ച്​ പൊലീസ്​ പറയുന്നതിങ്ങനെയാണ്​: ''പൊലീസ്​ ഉദ്യോഗസ്ഥനായ ശശികുമാറിനെ​ രാവിലെ 6.45 ഓടെ രമേശ്​ വിളിക്കുന്നത്​. ജീവിതം അവസാനിപ്പിക്കാൻ രാത്രിയിൽ ഭാര്യ ഉറക്ക ഗുളിക കഴിച്ചെങ്കിലും വിജയിച്ചില്ലെന്നും അതോടെ രാവിലെ തൂങ്ങിമരിച്ചെന്നും വെളിപ്പെടുത്തിയ രമേശ്​ താനും തൂങ്ങിമരിക്കാൻ​ പോവുകയാണെന്നും പറഞ്ഞു. തങ്ങൾക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് ദമ്പതികൾ സംശയം പ്രകടിപ്പിച്ചിരുന്നു.രമേശിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം കോൾ കട്ട്​ ചെയ്യുകയായിരുന്നുവെന്ന്​ ശശികുമാർ മാധ്യമങ്ങളോട്​ പറഞ്ഞു. ഉടനെ തന്നെ പൊലീസ്​ രമേശിന്‍റെ വീട്​ കണ്ടെത്താൻ ശ്രമം ആരംഭിച്ചു. രാവിലെ 7.10 ഓടെ പൊലീസ്​ രമേശിന്‍റെ വീട്​ കണ്ടെത്തി വാതിൽ പൊളിച്ച്​ അകത്ത് പ്രവേശിച്ചപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.

പൊലീസിന്​ അയച്ച ശബ്​ദസ​ന്ദേശത്തിലും രമേശ്​ ചിലകാര്യങ്ങൾ പങ്കുവെച്ചിരുന്നു. "കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞങ്ങൾക്ക് കോവിഡ് ലക്ഷണങ്ങൾ ഉണ്ട്​. എന്‍റെ ഭാര്യക്ക് പ്രമേഹം ബാധിച്ചതിനാൽ അവൾ രോഗത്തെ വല്ലാതെ ഭയപ്പെട്ടിരുന്നു. ഞങ്ങളുടെ അന്ത്യകർമങ്ങൾക്കായി ഒരു ലക്ഷം രൂപ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്​. 2000 -ലാണ്​ ഞങ്ങൾ വിവാഹിതരായത്​. 2002 -ൽ ഞങ്ങൾക്ക്​ ഒരു ആൺകുഞ്ഞ് ജനിച്ചെങ്കിലും 12 ദിവസങ്ങൾക്ക് ശേഷം അവൻ മരിച്ചു. ഗർഭകാലത്ത് അവൾക്ക് പ്രമേഹമുണ്ടായിരുന്നു. 2005 -ൽ അവൾ വീണ്ടും ഗർഭിണിയായി, പക്ഷെ ഗർഭം അലസി. തുടർന്ന് ചികിത്സകൾ നടത്തിയെങ്കിലും ഗർഭം ധരിക്കാനായില്ല. മാനസിക വിഷമങ്ങൾ അനുഭവിച്ചിരുന്ന ഇരുവർക്കും കോവിഡ്​ രോഗലക്ഷണങ്ങൾ പ്രകടമായതോടെയാണ്​ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചത്​. ദമ്പതികൾ അവരുടെ അപ്പാർട്ട്മെന്‍റ്​ പാവപ്പെട്ടവർക്ക് നൽകണമെന്ന്​ പറഞ്ഞതായി ശബ്​ദ സന്ദേശത്തിലുണ്ടെന്ന്​ പൊലീസ്​ പറഞ്ഞു.

ആത്മഹത്യ കുറിപ്പിനൊപ്പം ഒരു ലക്ഷം രൂപ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. കൂടുതൽ അന്വേഷണത്തിന് ശേഷം പണം കുടുംബത്തിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി കെ സുധാകർ പറഞ്ഞു. കോവിഡിനെ ഭയക്കേണ്ട സാഹചര്യമില്ലെന്നും രാജ്യത്ത്​ മികച്ച ചികിത്സയുണ്ടെന്നും ആരോഗ്യവകുപ്പ്​ അധികൃതർ പറഞ്ഞു.

Tags:    
News Summary - Fearing Covid, couple end lives in Mangaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.