ബംഗളൂരു: ദക്ഷിണ കന്നടയിലെ സൂറത്ത്കലിലെ മംഗൽപേട്ടിൽ മുഹമ്മദ് ഫാസിലിനെ കൊലപ്പെടുത്തിയവരെ തിരിച്ചറിഞ്ഞതായി പൊലീസ്. സുഹാസ്, മോഹൻ, ഗിരി, അമിത് എന്നീ നാലുപേരാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. പ്രധാനിയായ സുഹാസിന്റെ പേരിൽ മുമ്പ് കൊലപാതകക്കേസും രണ്ട് വധശ്രമക്കേസുകളും ഉണ്ട്.
കൊലപാതകികൾ വന്ന വെള്ള ഹുണ്ടായി ഇയോൺ കാർ കഴിഞ്ഞ ദിവസം പൊലീസ് തിരിച്ചറിയുകയും ഉടമയായ സൂറത്ത്കൽ സ്വദേശി അജിത് ക്രസ്റ്റയെ (40) കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. കൂടുതൽ തെളിവുകൾ ലഭിക്കാനായി കാർ ഫോറൻസിക് വിദഗ്ധർ പരിശോധിക്കുന്നുണ്ട്. കൃത്യം നടത്തിയ ശേഷം പഡുബിദ്രി പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥലത്താണ് കാർ ഉപേക്ഷിച്ചത്. ഇതുവരെ 51 ആളുകളെ ചോദ്യം ചെയ്തതായും പ്രതികളെ ഉടൻ അറസ്റ്റുെചയ്യുമെന്നും മംഗളൂരു പൊലീസ് കമീഷണർ എ. ശശികുമാർ പറഞ്ഞു. ഫാസിലിന്റെ കുടുംബത്തിന്റെ ആവശ്യമനുസരിച്ച് എ.സി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ അന്വേഷണസംഘത്തിന്റെ തലവനാക്കിയിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.