ന്യൂഡൽഹി: കാർഷിക വിളകളുടെ സംഭരണത്തിൽ പരാജയമാണെന്ന് തെളിയിച്ച മധ്യപ്രദേശ് മോഡൽ തങ്ങൾക്ക് ആവശ്യമില്ലെന്നും പഴങ്ങൾക്കും പച്ചക്കറികൾക്കു പോലും ചുരുങ്ങിയ താങ്ങുവില പ്രഖ്യാപിക്കുന്ന കേരള മോഡൽ മതിയെന്നും ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ ബുധനാഴ്ച നടന്ന ചർച്ചയിൽ കർഷക യൂനിയൻ നേതാക്കൾ കേന്ദ്ര സർക്കാറിനോട് ആവശ്യെപ്പട്ടു. മണ്ഡികൾക്ക് പുറത്ത് കാർഷിക വിളകൾ വിറ്റ കർഷകരെ വണ്ടി ചെക്ക് കൊടുത്ത് വഞ്ചിച്ച് കോടികൾ തട്ടിയത് കേന്ദ്ര മന്ത്രിമാർക്ക് മുമ്പാകെ കർഷകർ വിവരിച്ചുവെന്ന് ചർച്ചയിൽ പെങ്കടുത്ത കർഷക നേതാവ് സന്ദീപ് സിങ് പറഞ്ഞു.
മധ്യപ്രദേശിൽ പുതിയ കാർഷിക നിയമത്തിെൻറ ചുവടുപിടിച്ച് മണ്ഡികൾക്ക് പുറത്തുനിന്ന് കാർഷിക വിളകൾ സംഭരിച്ച വ്യാപാരികൾ വണ്ടി ചെക്ക് കൊടുത്ത് കബളിപ്പിച്ചതിൽ ഒരു ഗ്രാമത്തിൽമാത്രം ഇരുനൂറോളം കർഷകർക്കാണ് പണം നഷ്ടപ്പെട്ടത്. ആറ്ു കോടി രൂപയുടെ വെട്ടിപ്പ് ഇതിനകം പൊലീസ് കേസായിട്ടുണ്ട്. വാങ്ങിയ വ്യാപാരികൾ നൽകിയ വിലാസം പോലും വ്യാജമായിരുന്നു. മണ്ഡികൾക്ക് പുറത്തുള്ളവരായതിനാൽ കർഷകരും തിരിച്ചറിഞ്ഞില്ല.
ഇക്കാര്യങ്ങൾ മന്ത്രിയെ ധരിപ്പിച്ച കർഷക നേതാക്കൾ മണ്ഡികളില്ലാതായാൽ കർഷകരെ കാത്തിരിക്കുന്നത് ഇത്തരം നഷ്ടങ്ങളാണെന്ന് ഒാർമിപ്പിച്ചു. വിജ്ഞാൻ ഭവനിൽ ഉച്ചക്ക് രണ്ടു മണിക്ക് തുടങ്ങിയ ചർച്ച വൈകീട്ട് ഏഴു മണിവരെ നീണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.