കർഷക സമരം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം; രാജ്യസഭയിൽ ബഹളം, ഇറങ്ങിപ്പോക്ക്

ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്‍റെ കാർഷിക നിയമങ്ങളും കർഷകർ നടത്തുന്ന സമരവും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെന്‍റ് ഉപരിസഭയായ രാജ്യസഭയിൽ പ്രതിപക്ഷ ബഹളം. സഭാ നടപടികൾ നിർത്തിവെച്ച് വിഷയം രാജ്യസഭ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ അംഗങ്ങൾ ബഹളം വെച്ചത്. പ്രതിപക്ഷ ബഹളത്തെ തുടർന്ന് രണ്ടു തവണ സഭാ നടപടികൾ നിർത്തിവെച്ചു.

സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച നടത്താനാവില്ലെന്ന് നിലപാട് സ്വീകരിച്ച അധ്യക്ഷൃൻ എം. വെങ്കയ്യ പ്രതിപക്ഷത്തിന്‍റെ ആവശ്യം തള്ളി‍. പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാജ്യസഭാ നടപടികൾ ആദ്യം പത്തര വരെയാണ് ആദ്യം നിർത്തിവെച്ചത്. സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

വീണ്ടും സഭാ നടപടികൾ ആരംഭിച്ചപ്പോൾ പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധ സൂചകമായി മൂദ്രാവാക്യം വിളിച്ചു. ഇതേതുടർന്ന് വീണ്ടും 11.30 വരെ സഭ നിർത്തിവെച്ചു.

കർഷകരോട് മനുഷ്യത്വ രഹിതമായാണ് കേന്ദ്ര സർക്കാർ പെരുമാറുന്നതെന്ന് പ്രതിപക്ഷ എം.പിമാർ ചൂണ്ടിക്കാട്ടി. വിഷയത്തിന്‍റെ പ്രാധാന്യം മനസിലാക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.

കർഷകരുടെ പ്രക്ഷോഭത്തെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൽ പരാമർശിച്ചിരുന്നു. നയപ്രഖ്യാപനത്തിൽ മേലുള്ള ചർച്ചയിൽ വിഷയം അവതരിപ്പിക്കാമെന്നും വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.