ഡിസംബർ 29ന് കേന്ദ്രവുമായി ചർച്ച​; പരാജയപ്പെട്ടാൽ പ്രക്ഷോഭം കടുപ്പിക്കുമെന്ന്​ സംഘടനകൾ

ന്യൂഡൽഹി: കേന്ദ്രസർക്കാറുമായി അടുത്ത ഘട്ട ചർച്ചക്ക്​ തയാറാണെന്ന്​ ​കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ. അടുത്ത ചർച്ചയിൽ തീരുമാന​മാ​യില്ലെങ്കിൽ സമരം കടുപ്പിക്കുമെന്ന്​ കർഷക സംഘടനകൾ വ്യക്തമാക്കി. പ്രക്ഷോഭത്തിൽ പങ്കുചേരുന്നതിന്​ കൂടുതൽ കർഷകർ ഡൽഹി അതിർത്തികളിലെത്തും. ഭക്ഷ്യധാന്യങ്ങൾ ട്രക്കുകളിൽനിറച്ച്​ പഞ്ചാബിൽനിന്നും മറ്റും കൂടുതൽ കർഷകർ രാജ്യ തലസ്​ഥാനത്തേക്ക്​ പുറപ്പെട്ടു. സാംഗ്രൂർ, അമൃത്​സർ, തൺ തരൺ, ഗുരുദാസ്​പുർ, ഭട്ടിൻഡ ജില്ലകളിൽ നിന്നുള്ളവരാണ്​ ശനിയാഴ്ച ട്രാക്​ടറുകളിൽ ഡൽഹിയിലേക്ക്​ പുറപ്പെട്ടത്​.

കേന്ദ്രവുമായി ചർച്ച പരാജയപ്പെട്ടാൽ 30ന്​ കുണ്ട്​്ലി -മനേസർ -പൽവർ ദേശീയപാതയിൽ ട്രാക്​ടർ റാലി നടത്തുമെന്ന്​ കർഷക സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്​. പുതുവർഷത്തിൽ കർഷകർക്കൊപ്പം ചേരാനും കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാനും കർഷക നേതാക്കൾ ആഹ്വാനം ചെയ്​തു.

ഡിസംബർ 29നാകും അടുത്തഘട്ട ചർച്ച. ചർച്ചക്ക്​ സമ്മതം അറിയിച്ച്​ സംയുക്ത കിസാൻ മോർച്ച കാർഷിക മന്ത്രാലയം ​േ​ജായിന്‍റ്​ സെക്രട്ടറി വിവേക്​ അഗർവാളിന്​ കത്തയച്ചു. കർഷക സമരത്തിനെതിരെ കേന്ദ്രം തെറ്റിദ്ധാരണ പരത്തുന്നത്​ അവസാനിപ്പിക്കണമെന്നും കർഷക സംഘടനകൾ കത്തിൽ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാണ്​ കർഷകരുടെ ആവശ്യം. കാർഷിക നിയമങ്ങൾ നടപ്പാക്കുന്നതുവഴി അടിസ്​ഥാന താങ്ങുവില ഇല്ലാതാകുമെന്നും ചെറുചന്തകൾ ഇല്ലാതാകുമെന്നും കർഷകർ പറയുന്നു. എന്നാൽ നിയമം പിൻവലിക്കില്ലെന്നാണ്​ കേ​ന്ദ്രത്തിന്‍റെ നിലപാട്​. 

Tags:    
News Summary - Farmers propose Dec 29 for talks with Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.