ന്യൂഡൽഹി: പതിനായിരക്കണക്കിന് കർഷകരും തൊഴിലാളികളും പെങ്കടുക്കുന്ന മഹാറാലിക്ക് ബുധനാഴ്ച ഡൽഹി വേദിയാകും. നരേന്ദ്ര മോദി സർക്കാറിെൻറ നയങ്ങൾക്കെതിരെ പ്രതിഷേധമുയർത്തുന്ന റാലിയിൽ കേരളത്തിൽനിന്ന് 20,000ത്തോളം പേരാണ് എത്തുന്നത്. മഹാരാഷ്ട്രയിൽ നടന്ന കിസാൻ മാർച്ചിൽ പെങ്കടുത്ത 5000േത്താളം വരുന്ന കർഷകരുമായി നാസിക്കിൽനിന്ന് പുറപ്പെട്ട പ്രത്യേക ട്രെയിൻ തിങ്കളാഴ്ച രാത്രി ഡൽഹിയിലെത്തി.
സമീപ വർഷങ്ങളിൽ ഡൽഹി കണ്ട വലിയ പ്രകടനമായിരിക്കും ഇത്. മൂന്ന് ലക്ഷത്തോളം പേരെ മാർച്ചിന് സംഘാടകർ പ്രതീക്ഷിക്കുന്നുണ്ട്. എല്ലാവർക്കും നഗരമധ്യത്തിൽ തങ്ങാനുള്ള പ്രയാസം മുൻനിർത്തി വിവിധ റെയിൽവേ സ്റ്റേഷനുകളിലും മറ്റുമായി തമ്പടിച്ച ശേഷം ബുധനാഴ്ച രാവിലെ രാംലീല മൈതാനിയിലേക്ക് നീങ്ങുന്ന വിധമാണ് ക്രമീകരണം. രാംലീല മൈതാനിയിൽനിന്ന് പ്രകടനമായി പാർലമെൻറ് സ്ട്രീറ്റിലേക്ക് നീങ്ങും.
സി.െഎ.ടി.യു, അഖിലേന്ത്യ കിസാൻ സഭ, എ.െഎ.എ.ഡബ്ല്യു.യു എന്നിവയുടെ ആഭിമുഖ്യത്തിലാണ് മഹാറാലി. വ്യവസായികളുടെ താൽപര്യം സംരക്ഷിക്കാൻ കർഷകരെയും തൊഴിലാളികളെയും മോദി സർക്കാർ അവഗണിക്കുന്നുവെന്നതാണ് വിഷയം. സംഘ്പരിവാറിെൻറ വർഗീയത, കപട ദേശീയത എന്നിവയും ഉയർത്തുന്നുണ്ട്. വിലക്കയറ്റം തടയുകയും സാർവത്രിക റേഷൻ സമ്പ്രദായം ഫലപ്രദമായി നടപ്പാക്കുകയും ചെയ്യുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, എല്ലാ തൊഴിലാളികൾക്കും പ്രതിമാസം 18,000 രൂപയിൽ കുറയാത്ത മിനിമം വേതനം നിശ്ചയിക്കുക, തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ ഭേദഗതികളിൽനിന്ന് പിന്മാറുക തുടങ്ങിയ ആവശ്യങ്ങൾ മഹാറാലി മുന്നോട്ടുവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.