കർഷക സമരത്തിനെതിരെ സുപ്രീംകോടതിയിൽ ഹരജി

ന്യൂഡൽഹി: കർഷക സമരം അടിയന്തര ആരോഗ്യ സേവനങ്ങൾക്ക്​ തടസം സൃഷ്​ടിക്കുകയാണെന്ന്​ ആരോപിച്ച്​ സുപ്രീംകോടതിയിൽ ഹരജി. എത്രയും പെ​ട്ടെന്ന്​ കർഷകരെ അവിടെ നിന്നും മാറ്റണമെന്ന്​ ആവശ്യപ്പെട്ടാണ്​ ഹരജി. നിയമവിദ്യാർഥിയായ റിഷഭ്​ ശർമ്മയാണ്​ കോടതിയെ സമീപിച്ചത്​.

കർഷകസമരത്തിൻെറ ഭാഗമായി ലക്ഷകണക്കിന്​ ആളുകളാണ്​ ഡൽഹി അതിർത്തിയിലുള്ള​ത്​. ഇത്​ കോവിഡിൻെറ സമൂഹവ്യാപനത്തിന്​ കാരണമായേക്കാം. ബുരാരി മൈതാനത്ത്​ പ്രതിഷേധിക്കാൻ അവസരമൊരുക്കിയിട്ടും ഡൽഹി അതിർത്തിയിൽ നിന്ന്​ മാറാൻ കർഷകർ തയാറായില്ലെന്ന്​ ഹരജിയിൽ ആരോപിക്കുന്നു.

കേന്ദ്രസർക്കാറിൻെറ വിവാദമായ മൂന്ന്​ കാർഷിക നിയമങ്ങൾക്കെതിരെ ദിവസങ്ങളായി ഡൽഹിയിലെ അതിർത്തിയിൽ കർഷകർ പ്രതിഷേധത്തിലാണ്​. പ്രശ്​നം പരിഹരിക്കാൻ നടത്തിയ ചർച്ചകളെല്ലാം പരാജയപ്പെട്ടിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.