രാകേഷ്​ ടികായത്ത്

'റെഡ് കാർപറ്റ് അറസ്റ്റ്'; ആ​ശി​ഷ്​ മി​ശ്രയുടെ അറസ്റ്റിൽ കർഷകനേതാവ് രാകേഷ് ടികായത്

ന്യൂഡൽഹി: ലഖിംപുർ കർഷക കൊലയിൽ നടക്കുന്ന അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് കർഷക നേതാവ് രാകേഷ് ടികായത്. സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തത് റെഡ് കാർപറ്റ് അറസ്റ്റെന്ന് രാകേഷ് ടികായത് കുറ്റപ്പെടുത്തി.

അജയ് മിശ്ര മന്ത്രിസ്ഥാനത്ത് തുടരുമ്പോൾ നടത്തുന്ന അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ട് പോകില്ല. കർഷക പ്രതിഷേധം ഭയന്നാണ് മന്ത്രി പുത്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിതാവ് മന്ത്രിസ്ഥാനത്ത് തുടരുന്നതിനാൽ സംഭവത്തിൽ നീതി ലഭിക്കില്ലെന്ന് എല്ലാവർക്കും അറിയാമെന്നും രാകേഷ് ടികായത് തുറന്നടിച്ചു.

ആ​ശി​ഷ്​ മി​ശ്ര​യു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി കഴിഞ്ഞദിവസം നി​ര​സി​ച്ചിരുന്നു. കേ​സി​ൽ ര​ണ്ടു​പേ​ർ​കൂ​ടി അ​റ​സ്​​റ്റി​ലാ​വുകയും ചെയ്തു. ഇ​തോ​ടെ, ഒ​ക്​​ടോ​ബ​ർ മൂ​ന്നി​ന്​ ന​ട​ന്ന അ​റു​കൊ​ല​​യി​ൽ ​ അ​റ​സ്​​റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ആ​റാ​യി. ജാ​മ്യം ത​ള്ളി​യ​തോ​ടെ ആ​ശി​ഷ്​ വെ​ള്ളി​യാ​ഴ്​​ച വ​രെ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ൽ തു​ട​രും.

നാ​ലു​ ക​ർ​ഷ​ക​ർ​ക്ക്​ പു​റ​മെ, ര​ണ്ടു​ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രും വാ​ഹ​ന​ത്തി​‍െൻറ ഡ്രൈ​വ​റും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും അ​ട​ക്കം എ​ട്ടു​പേ​രാ​ണ്​ ടി​ക്കോ​ണി​യ​യി​ലെ സം​ഭ​വ​സ്​​ഥ​ല​ത്ത്​ മ​രി​ച്ച​ത്.

Tags:    
News Summary - Farmer Leader Rakesh Tikait On Minister's Son's Arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.