കർഷകർ നിലപാട്​ കടുപ്പിക്കുന്നു; ശനിയാഴ്​ച രാജ്യവ്യാപകമായി റോഡ്​ തടയും

ന്യൂഡൽഹി: കേന്ദ്ര സർക്കാറി​െൻറ നിഷേധാത്മക നിലപാടിനെതിരെ നിലപാട്​ കടുപ്പിച്ച്​ കർഷകർ. ശനിയാഴ്​ച രാജ്യവ്യാപകമായി റോഡ്​ തടഞ്ഞ്​ പ്രതിഷേധിക്കാൻ തീരുമാനിച്ചിരിക്കുകയാണ്​ കർഷക സംഘടനകൾ. ഉച്ചക്ക്​ 12 മണി മുതൽ വൈകുന്നേരം മൂന്ന്​ മണി വരെ മൂന്ന്​ മണിക്കൂർ നേരത്തേക്കാണ്​ റോഡ്​ തടയൽ പ്രതിഷേധം നടക്കുക.

ദേശീയ-സംസ്ഥാന പാതകൾ തടയും. തിങ്കളാഴ്​ച വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ്​ കർഷക സംഘടനകൾ ഇതു സംബന്ധിച്ച വിവരംഅറിയിച്ചത്​.

കർഷക പ്രക്ഷോഭം നടക്കുമ്പോൾ ഇൻറർനെറ്റ്​ സേവനങ്ങൾ നിർത്തലാക്കുകയും കേന്ദ്ര ബജറ്റിൽ കർഷകരെ അവഗണിക്കുകയും ചെയ്​ത സർക്കാർ തീരുമാനത്തി​നെതിരായാണ്​ റോഡ്​ സ്​തംഭിപ്പിക്കൽ സമരം നടത്തുന്നത്​. 

Tags:    
News Summary - Farm stir: Farmers announce 3-hour nationwide ‘chakka jam’ on February 6

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.