പൗരത്വ ഭേദഗതി: പ്രതിഷേധിച്ച്​ ഫർഹാൻ അക്​തർ; നടപടി വേണമെന്ന്​ പൊലീസ്​ ഓഫീസർ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തിൽ പങ്കു ചേർന്ന്​ ട്വീറ്റിട്ട ബോളിവുഡ്​ നടൻ ഫർഹാൻ അക്​തറിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി​ മുതിർന്ന ഐ.പി.എസ്​ ഓഫീസർ സന്ദീപ്​ മിത്തൽ.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ മാത്രം ഒതുങ്ങിയുള്ള പ്രതിഷേധത്തി​​െൻറ സമയം അവസാനിച്ചെന്നും വ്യാഴാഴ്​ച മുംബൈയിലെ ആഗസ്​റ്റ്​ ക്രാന്തി മൈതാനത്തിൽ ഒത്തുചേരാമെന്നും ആഹ്വാനം ചെയ്​തുകൊണ്ടുള്ള ഫർഹാ​​െൻറ ട്വീറ്റിനെതിരെയാണ്​ സന്ദീപ്​ മിത്തൽ ട്വിറ്ററിലൂടെ തന്നെ രംഗത്ത്​ വന്നത്​.

ഫർഹാൻ അക്​തർ ഐ.പി.സി 121 പ്രകാരം രാജ്യത്തിനെതിരെ യുദ്ധത്തിന്​ മനഃപൂർവം ഗൂഢാലോചന നടത്തുകയെന്ന കുറ്റം ചെയ്​തതായും നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്ക്​ എല്ലാം നൽകിയ രാഷ്​ട്രത്തെ കുറിച്ച്​ ഓർക്കുകയും നിയമം മനസ്സിലാക്കുകയും ചെയ്യണമെന്നും സന്ദീപ്​ മിത്തൽ കുറിച്ചു.​ മുംബൈ പൊലീസിനെയും എൻ.ഐ.എയേയും ടാഗ്​ ചെയ്​തുകൊണ്ടായിരുന്നു ​െപാലീസ്​ ഓഫീസറുടെ ട്വീറ്റ്​.


Tags:    
News Summary - Farhan Akhtar joins CAA protests. IPS officer says he broke law -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.