Posted On
date_range Updated On
date_range ഒട്ടകവുമായി കൂട്ടിയിടിച്ച് അപകടം; പ്രമുഖ ബൈക്കർ മരിച്ചു
ജയ്പൂർ: പ്രമുഖ ബൈക്കറായ കിങ് റിച്ചാർഡ് ശ്രീനിവാസൻ അപകടത്തിൽ മരിച്ചു. രാജസ്ഥാനിലെ ജയ്സാൽമീർ ജില്ലയിൽ ഒട്ടകവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം.
ഫത്തേഗർ സബ് ഡിവിഷനിൽ ബുധനാഴ്ച രാത്രിയായിരുന്നു അപകടം. അപ്രതീക്ഷിതമായി ഒരു ഒട്ടകം കിങ് റിച്ചാർഡിൻെറ ബൈക്കിന് മുന്നിൽ പെടുകയായിരുന്നു.
ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽനിന്നുള്ള സുഹൃത്തുക്കളും കൂടെ ബൈക്കുകളിൽ ഉണ്ടായിരുന്നു. ജനുവരി 23ന് യാത്ര ബംഗളൂരുവിൽ അവസാനിക്കാനിരിക്കെയാണ് അന്ത്യം.
ഏഷ്യ, യൂറോപ്, ആസ്ട്രേലിയ ഭൂഖണ്ഡങ്ങളെല്ലാം തൻെറ ടൈഗർ 800 ബൈക്കിൽ താണ്ടിയിട്ടുണ്ട് ബംഗളൂരുവിൽനിന്നുള്ള പ്രമുഖ ബൈക്കറായ കിങ് റിച്ചാർഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.