മധുര: തമിഴ്നാട്ടിൽ കൂട്ട ആത്മഹത്യക്ക് ശ്രമിച്ച കുടംബത്തിലെ ആറു പേർ മരിച്ചു. രണ്ടു പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മധുര യാഗപ്പ നഗറിലെ കുറുഞ്ഞി കുമാരൻ, സഹോദരൻ വേൽ മുരുകൻ, അമ്മ ജഗേജ്യാതി, കുറുഞ്ഞിയുെട മകൾ താരാണി, വേൽ മുരുകെൻറ മകൾ ജയശക്തി എന്നിവർ സംഭവ സ്ഥലത്തും വേൽമുരുകെൻറ ഭാര്യ ദേവി ആശുപത്രിയിൽ വച്ചും മരിച്ചു. കുറുഞ്ഞിയുടെ ഭാര്യ തങ്കശെൽവിയും മറ്റൊരു മകൾ ജയമോനിക്കയും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
കുടംബം മധുരയിൽ ഒരു സ്കൂൾ നടത്തുന്നുണ്ട്. റിയൽ എസ്റേററ്റ് ബിസിനസിലും നിക്ഷേപമുണ്ട്. എന്നാൽ ബിസിനസ് നഷ്ടമായതോടെ സ്കൂൾ നടത്തിപ്പും അവതാളത്തിലായെന്നും സാമ്പത്തിക പ്രയാസങ്ങൾ നേരിട്ടിരുന്നുെവന്നും അയൽവാസികൾ പറയുന്നു. കുടുംബാംഗങ്ങെള ആരെയും ഞായറാഴ്ച പുറത്തു കാണാത്തതിനെ തുടർന്ന് അയൽവാസികൾ അനേവഷിച്ചേപ്പാഴണ് സംഭവം അറിയുന്നത്. ഉടൻ െപാലീസിൽ വിവരമറിയിക്കുകയും ഗുരുതരാവസ്ഥയിലുള്ളവരെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ടങ്കിലും ഉള്ളടക്കം െപാലീസ് പുറത്തു വിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.