വിശാഖപട്ടണം: ജാതിയുടെയും മതത്തിെൻറയും പേരിൽ മനുഷ്യർക്കിടയിൽ ഭിന്നത സൃഷ്ടിക്കുന്നവർ കോവിഡ് കാലവും ‘സുവർണാവസര’മാക്കി മാറ്റുന്നു. മനുഷ്യജീവൻ രക്ഷിക്കാൻ ലോകം പെടാപ്പാട് പെടുേമ്പാൾ വിദ്വേഷപ്രചരണം നടത്തുന് നവർക്ക് കോവിഡും ലോക്ഡൗണുമൊന്നും ഒരു തടസ്സമേയല്ല.
ആന്ധ്രപ്രദേശിലെ കർനൂലാണ് പുതിയ നുണയുടെ ഉത്ഭവം. കർ നൂൽ എം.എൽ.എ ഹഫീസ് ഖാൻ, ഒരു ഇമാമിെൻറ കാലുകൾ കഴുകാൻ നഴ്സിനെ നിർബന്ധിച്ചു എന്നാണ് ചിത്ര സഹിതം പ്രചരിക്കുന്ന മെസേജ്. ട്വിറ്ററിലും ഫേസ്ബുക്കിലും വാട്സാപ്പിലും ആയിരങ്ങളാണ് ഇത് ഷെയർ ചെയ്തത്. ഒടുവിൽ ആൾട്ട് ന്യൂസ് ഡോട്ട് ഇൻ എന്ന മാധ്യമം ഈ പച്ചനുണ പൊളിച്ചടുക്കി. യാഥാർഥ്യം പുറത്തറിഞ്ഞിട്ടും പഴയ നുണ നിരവധി ട്വിറ്റർ, ഫേസ്ബുക്ക് അക്കൗണ്ടുകളിൽ ഇപ്പോഴും കറങ്ങി നടക്കുന്നുണ്ട്.
‘മുറിഞ്ഞ കാലിന് മരുന്ന് വെക്കുകയായിരുന്നു ഞാൻ’
റായലസീമ സർവകലാശാലയിൽ ഒരുക്കിയ ക്വാറൻറീൻ സെൻററിൽ മാർച്ച് അവസാന വാരമാണ് സംഭവം നടന്നത്. ഇവിടെയുള്ള പ്രായമായ, പ്രമേഹരോഗി കൂടിയായ ഒരാളുടെ കാൽ ഗേറ്റിൽതട്ടി മുറിഞ്ഞു. ചോര വാർന്നൊഴുകി. ഉടൻ നഴ്‌സ് വന്നു പരുത്തിയും മരുന്നും വെച്ച് മുറിവ് കെട്ടി. ഇതിനിെട ആരോ ഇത് കാമറയിൽ പകർത്തി. ഇതാണ് ആകെ നടന്നത്. സംഭവസമയത്ത് സ്ഥലം എം.എൽ.എ ഹഫീസ് ഖാൻ സ്ഥലത്തുണ്ടായിരുന്നു.
പിന്നീടാണ് ഇതിൽ മതവും ജാതിയുമൊക്കെ കലർത്തി സംഘ് പരിവാർ അനുകൂല അക്കൗണ്ടുകളിൽ നിന്ന് വിദ്വേഷ പ്രചരണം തുടങ്ങിയത്. ഇതിനെതിരെ ഏപ്രിൽ അഞ്ചിന് കർനൂൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതായി എം.എൽ.എ പറഞ്ഞു. രക്തം ഒഴുകുന്നത് നിർത്താൻ നഴ്‌സ് അവരുടെ ജോലി ചെയ്യുകയായിരുന്നുവെന്ന് പൊലീസും സ്ഥിരീകരിച്ചു.
ലദ്ദഗിരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ എം. സരസ്വതിയാണ് ചിത്രത്തിൽ കാണുന്ന നഴ്‌സ്. താൻ തെൻറ കടമ നിറവേറ്റുകയാണ് ചെയ്തതെന്ന് അവർ പറഞ്ഞു. മുറിഞ്ഞ കാലിന് മരുന്ന് വെക്കുകയായിരുന്നു ഞാൻ. ഇതേക്കുറിച്ച് നുണ പ്രചരിപ്പിക്കരുത് -സരസ്വതി പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കുന്ന ഒരു വീഡിയോ സന്ദേശവും സരസ്വതി പങ്കുവെച്ചു. ഈ വീഡിയോ ഏപ്രിൽ 23ന് ഹഫീസ് ഖാൻ ഖാൻ എം.എൽ.എ തെൻറ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.