ബംഗളൂരു: കർണാടക ഹൈകോടതിയിൽ ടൈപ്പിസ്റ്റിെൻറ ജോലി ലഭിക്കാൻ പ്രധാനമന്ത്രിയുട െ വ്യാജ ശിപാർശക്കത്തുണ്ടാക്കിയ യുവാവ് അറസ്റ്റിൽ. ബെളഗാവി സ്വദേശിയായ സഞ്ജയ് കുമാ ർ (30) ആണ് വിധാൻ സൗധ പൊലീസിെൻറ പിടിയിലായത്.
ബി.എസ്സി. ബിരുദധാരിയായ സഞ്ജയ് ടൈപ്പിസ്റ്റ് കോഴ്സും പൂർത്തിയാക്കിയിരുന്നു. സഞ്ജയ് കുമാറിന് ഹൈകോടതിയിൽ ടൈപ്പിസ്റ്റ് ജോലി നൽകണമെന്ന് നിർദേശിച്ചുള്ള പ്രധാനമന്ത്രിയുടെ ശിപാർശ കത്ത് ദിവസങ്ങൾക്കുമുമ്പാണ് ഹൈകോടതി രജിസ്ട്രാർ രാജേശ്വരിക്ക് ലഭിച്ചത്.
പോസ്റ്റലായി ലഭിച്ച കത്തിൽ സംശയം തോന്നിയ അവർ അത് ഹൈകോടതി വിജിലൻസ് വിഭാഗത്തിന് കൈമാറി. പ്രധാനമന്ത്രിയുടെ ഒാഫിസുമായി ബന്ധപ്പെട്ടപ്പോൾ കത്ത് വ്യാജമാണെന്ന് തെളിഞ്ഞു. തുടർന്നാണ് രജിസ്ട്രാർ പൊലീസിൽ പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.