ന്യൂഡൽഹി: ഡൽഹിയിലെ സർക്കാർ സ്‌കൂളുകളിലെ അധ്യാപകർക്ക് തെരുവുനായ്ക്കളെ എണ്ണാൻ നിർദേശം നൽകിയെന്ന് സമൂഹമാധ്യമങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്നതും ദുരുദ്ദേശ്യപരവുമായ വിവരം പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഡൽഹി പൊലീസിൽ പരാതി നൽകി.
സുപ്രീംകോടതി നിർദേശം പാലിച്ച്, സ്കൂൾ കോമ്പൗണ്ടിലേക്ക് തെരുവുനായ്ക്കൾ പ്രവേശിക്കുന്നത് സുരക്ഷാ ജീവനക്കാരെ നിയമിച്ചും ഉചിതമായ നടപടികളിലൂടെയും തടയുകയും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാഭ്യാസവകുപ്പ് സർക്കുലർ ഇറക്കിയതെന്നും എന്നാൽ, സമൂഹമാധ്യമങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് പ്രചാരണമെന്നും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.