നീ​റ്റ്, സി.​ബി.​എ​സ്.​ഇ: തോറ്റ്, തോറ്റ് കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് ചോ​ദ്യ​ചോ​ർ​ച്ച​യി​ൽ പി​ഴ​വ് സ​മ്മ​തി​ച്ച​തി​നു പി​ന്നാ​ലെ സി.​ബി.​എ​സ്.​ഇ മൂ​ല്യ​നി​ർ​ണ​യം ത​കി​ടം മ​റി​ഞ്ഞ​തി​ൽ നാ​ണം കെ​ട്ട് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​വും ഉ​ത്ത​രം മു​ട്ടി കേ​ന്ദ്ര സ​ർ​ക്കാ​റും. സാ​ങ്കേ​തി​ക വി​പ്ല​വ​മെ​ന്ന പേ​രി​ൽ ന​ട​പ്പാ​ക്കി​യ സി.​ബി.​എ​സ്.​ഇ 12ാം ക്ലാ​സ് മൂ​ല്യ​നി​ർ​ണ​യ പ​രി​ഷ്കാ​രം ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി വെ​ച്ചു​ള്ള ചൂ​താ​ട്ട​മാ​യി മാ​റി​യ​തോ​ടെ​യാ​ണി​ത്.

‘ഓ​ൺ-​സ്ക്രീ​ൻ മാ​ർ​ക്കി​ങ്’ പ​ദ്ധ​തി​ക്കെ​തി​രെ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ഉ​ന്ന​യി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന് ഉ​ത്ത​ര​മി​ല്ല. എ​ല്ലാ പ്ര​ശ്ന​ങ്ങ​ളു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കു​ന്നു​വെ​ന്നും ഇ​തി​നൊ​രു പ​രി​ഹാ​രം ക​ണ്ടെ​ത്തു​മെ​ന്നു​മു​ള്ള വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്റെ പ്ര​സ്താ​വ​ന പാ​ഴ്വാ​ക്ക് മാ​ത്രം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​ള്ള പോ​ർ​ട്ട​ൽ, നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച​ത് പ്ര​കാ​രം ജൂ​ൺ ഒ​ന്നി​ന് ആ​രം​ഭി​ക്കാ​നാ​യി​ല്ല. ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ കാ​ത്തി​രി​ക്കു​മ്പോ​ൾ എ​ന്തു ചെ​യ്യു​മെ​ന്ന് അ​റി​യാ​തെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം കൈ​മ​ല​ർ​ത്തു​ക​യാ​ണ്. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്റെ രാ​ജി സ​ർ​വ മേ​ഖ​ല​യി​ൽ നി​ന്നും ഉ​യ​രു​ന്നു​ണ്ട്.

മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് സ്വ​കാ​ര്യ ക​മ്പ​നി​ക്ക് ന​ൽ​കി​യ ക​രാ​റി​ൽ വ​ൻ അ​ഴി​മ​തി ​ആ​രോ​പ​ണ​മാ​ണ് ഉ​യ​രു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​റി​യാ​തെ സി.​ബി.​എ​സ്.​ഇ ക​രാ​ർ ന​ൽ​കി​ല്ല. ടെ​ൻ​ഡ​ർ അ​ഴി​മ​തി സം​ബ​ന്ധി​ച്ച് ​പ്ര​തി​ഷേ​ധം ക​ന​ത്ത​തോ​ടെ​യാ​ണ് മ​ന്ത്രാ​ല​യം സി.​ബി.​എ​സ്.​ഇ​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടാ​ൻ ത​യാ​റാ​യ​ത്.

ക്ര​മ​ക്കേ​ടു​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​യ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും കു​ട്ടി​ക​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ച്ചു​കൊ​ണ്ട് ക​ടു​ത്ത നി​രീ​ക്ഷ​ണ​ത്തി​ൽ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം ഇ​പ്പോ​ൾ പ​റ​യു​ന്നു. പ്ര​തീ​ക്ഷി​ച്ച മാ​ർ​ക്ക് ല​ഭി​ക്കാ​തെ പോ​യ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ സ​മാ​ന്ത​ര അ​ന്വേ​ഷ​ണ​ങ്ങ​ൾ കേ​ന്ദ്ര സ​ർ​ക്കാ​റി​നെ കൂ​ടു​ത​ൽ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

17 കാ​ര​നാ​യ സാ​ർ​ത്ഥ​ക് സി​ദ്ധാ​ന്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണം കോ​ടി​ക​ളു​ടെ ടെ​ൻ​ഡ​ർ അ​ട്ടി​മ​റി​യി​ലേ​ക്കാ​ണ് വി​ര​ൽ ചൂ​ണ്ടി​യ​ത്. 19 കാ​ര​നാ​യ എ​ത്തി​ക്ക​ൽ ഹാ​ക്ക​ർ നി​സ​ർ​ഗ അ​ധി​കാ​രി സി.​ബി.​എ​സ്.​ഇ വെ​ബ് പോ​ർ​ട്ട​ലി​ലെ ഗു​രു​ത​ര​മാ​യ സു​ര​ക്ഷാ​വീ​ഴ്ച​ക​ൾ ഹാ​ക്കി​ങ്ങി​ലൂ​ടെ പ​ര​സ്യ​മാ​ക്കി. ഇ​ന്റ​ർ​നെ​റ്റു​ള്ള ആ​ർ​ക്കും ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​വു​ന്ന പ​ഴു​തു​ക​ളാ​ണ് നി​സ​ർ​ഗ വെ​ളി​ച്ച​ത്തു​കൊ​ണ്ടു​വ​ന്ന​ത്.

പ്ര​ധാ​ന​മ​ന്ത്രി​ക്ക് മ​ൻ​കി ബാ​ത്തി​ൽ മാ​മ്പ​ഴ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​ൻ സ​മ​യ​മു​ണ്ടെ​ന്നും ഭാ​വി പ്ര​തി​സ​ന്ധി​യി​ലാ​യ 18.5 ല​ക്ഷം കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ൽ മി​ണ്ടാ​ട്ട​മി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി കു​റ്റ​പ്പെ​ടു​ത്തി. 

Tags:    
News Summary - Centre Under Fire: NEET Leak, CBSE Marking Chaos, Revaluation Dela

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.