മല്ലികാർജുൻ ഖാർഗെ
ബംഗളൂരു: ഇന്ധന വില വർധനക്കെതിരെ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അധികാരത്തിൽ വന്നശേഷം വോട്ട് ചെയ്ത എല്ലാ മേഖലകളിലും ജനങ്ങളുടെ വിശ്വാസം കേന്ദ്ര സർക്കാറിന് നഷ്ടപ്പെട്ടു എന്ന് അദ്ദേഹം പറഞ്ഞു. മോദി ദിനംപ്രതി ഗ്യാസ്, പെട്രോൾ, ഡീസൽ തുടങ്ങി എല്ലാറ്റിന്‍റെയും വില വർധിപ്പിക്കുകയാണ്. അദ്ദേഹത്തിന് രാജ്യത്തെക്കുറിച്ച് ഒരു ആശങ്കയുമില്ല. എന്നും ഖാർഗെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വാക് ചാതുര്യത്താല്‍ പ്രധാനമന്ത്രി മോദി പൊതുജനങ്ങളെ വശീകരിക്കാൻ ശ്രമിക്കുന്നു. എന്നാൽ പൊതു ജനങ്ങളുടെ അടിയന്തര പ്രശ്‌നങ്ങൾക്ക് വ്യക്തമായ പരിഹാരം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു.
എല്ലാ പ്രശ്നങള്‍ക്കും പ്രതിപക്ഷത്തെയാണ് പഴി ചാരുന്നത്. രാജ്യത്തിന്‍റെ വികസനത്തിൽ അവർ സഹകരിക്കുന്നില്ലെന്നാരോപിക്കുകയും ചെയ്യുന്നു. പ്രതിപക്ഷം എപ്പോഴും രാജ്യത്തെയും ജനങ്ങളെയും കുറിച്ച് ചിന്തിക്കുകയും കഴിയുന്നതെല്ലാം ചെയ്യുകയും ചെയ്യുന്നു. ജനങ്ങൾക്ക് വേണ്ടി മോദി സർക്കാർ വാഗ്ദാനം ചെയ്ത എല്ലാ പദ്ധതികളും പരാജയപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോട്ടലുകളിലും റസ്റ്റാറന്‍റ്കളിലും ഉപയോഗിക്കുന്ന വാണിജ്യ എൽ.പി.ജിയുടെ വില തിങ്കളാഴ്ച 19 കിലോ സിലിണ്ടറിന് 42 രൂപ വർധിപ്പിച്ചു. രൂപയുടെ മൂല്യത്തകർച്ചയും പണപ്പെരുപ്പവും ചൂണ്ടിക്കാട്ടിയ ഖാർഗെ വർധിച്ചുവരുന്ന തൊഴിലില്ലായ്മയെക്കുറിച്ച് കേന്ദ്രത്തിന് ആശങ്കയില്ലെന്ന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.