കൊ​ച്ചി: 2025-26 സാ​മ്പ​ത്തി​ക വ​ർ​ഷം ഇ​ന്ത്യ സ​മു​ദ്രോ​ൽ​പ​ന്ന ക​യ​റ്റു​മ​തി​യി​ൽ 14 ശ​ത​മാ​നം വ​ള​ർ​ച്ച കൈ​വ​രി​ച്ച​താ​യി​ സ​മു​ദ്രോ​ൽ​പ​ന്ന ക​യ​റ്റു​മ​തി വി​ക​സ​ന അ​തോ​റി​റ്റി (എം.​പി.​ഇ.​ഡി.​എ) ചെ​യ​ർ​മാ​ൻ പി. ​ജ​വ​ഹ​ർ അ​റി​യി​ച്ചു. 73,890.46 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 19,72,018 മെ​ട്രി​ക് ട​ൺ സ​മു​ദ്രോ​ൽ​പ​ന്ന​ങ്ങ​ൾ ക​യ​റ്റു​മ​തി ചെ​യ്തു. ആ​ഗോ​ള പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും അ​ള​വി​ലും മൂ​ല്യ​ത്തി​ലും ഇ​ത് എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന നി​ര​ക്കാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഏ​റ്റ​വു​മ​ധി​കം ക​യ​റ്റു​മ​തി ചെ​യ്യ​പ്പെ​ട്ട​ത്​ ശീ​തീ​ക​രി​ച്ച ചെ​മ്മീ​നാ​ണ്. ഏ​റ്റ​വും വ​രു​മാ​നം ല​ഭി​ച്ച​തും ഇ​തി​ലൂ​ടെ​യാ​ണ്. ഇ​ന്ത്യ​ൻ സ​മു​ദ്രോ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ്ര​ധാ​ന ഇ​റ​ക്കു​മ​തി​ക്കാ​ർ അ​മേ​രി​ക്ക​യും ചൈ​ന​യു​മാ​ണ്. 49,037.93 കോ​ടി വി​ല​വ​രു​ന്ന 7,92,647 മെ​ട്രി​ക് ട​ൺ ശീ​തീ​ക​രി​ച്ച ചെ​മ്മീ​ൻ ക​യ​റ്റു​മ​തി​യാ​ണ്​ ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന​ത്. ഇ​ത്​ മൊ​ത്തം സ​മു​ദ്രോ​ൽ​പ​ന്ന ക​യ​റ്റു​മ​തി​യു​ടെ 40.19 ശ​ത​മാ​നം​വ​രും. ഈ ​കാ​ല​യ​ള​വി​ൽ, ചെ​മ്മീ​ൻ ക​യ​റ്റു​മ​തി​യി​ൽ 13.16 ശ​ത​മാ​നം വ​ള​ർ​ച്ച കൈ​വ​രി​ച്ചു. ഇ​തി​ൽ 2,56,128 മെ​ട്രി​ക് ട​ണ്ണും അ​മേ​രി​ക്ക​യാ​ണ്​ ഇ​റ​ക്കു​മ​തി ചെ​യ്ത​ത്. ചൈ​ന 1,69,505 മെ​ട്രി​ക് ട​ൺ, യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ 1,35,599 മെ​ട്രി​ക് ട​ൺ, തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ 83,810 മെ​ട്രി​ക് ട​ൺ, ജ​പ്പാ​ൻ 40,776 മെ​ട്രി​ക് ട​ൺ, പ​ശ്ചി​മേ​ഷ്യ 30,478 മെ​ട്രി​ക് ട​ൺ, മ​റ്റെ​ല്ലാ രാ​ജ്യ​ങ്ങ​ളും ചേ​ർ​ന്ന് 76,351 മെ​ട്രി​ക് ട​ൺ എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ഇ​റ​ക്കു​മ​തി ചെ​യ്ത​ത്.

ക​യ​റ്റു​മ​തി​യി​ൽ ര​ണ്ടാം സ്ഥാ​നം ശീ​തീ​ക​രി​ച്ച മ​ത്സ്യ​ത്തി​നാ​ണ്. 5,658.37 കോ​ടി രൂ​പ​യു​ടെ വ​രു​മാ​നം ഇ​തി​ൽ​നി​ന്ന്​ നേ​ടി. മൂ​ന്നാ​മ​ത്തെ വ​ലി​യ ക​യ​റ്റു​മ​തി ന​ട​ന്ന​ത്​ ഉ​ണ​ക്കി​യ മ​ത്സ്യ​മാ​ണ്. ഇ​തി​ൽ​നി​ന്ന്​ 5,079.09 കോ​ടി രൂ​പ വ​രു​മാ​നം നേ​ടി. ശീ​തീ​ക​രി​ച്ച കൂ​ന്ത​ൾ ക​യ​റ്റു​മ​തി 1,02,060 മെ​ട്രി​ക് ട​ണ്ണി​ലെ​ത്തി. ഇ​തി​ൽ​നി​ന്ന്​ 4,493.80 കോ​ടി ല​ഭി​ച്ചു. ശീ​തീ​ക​രി​ച്ച ക​ണ​വ​യു​ടെ ക​യ​റ്റു​മ​തി 331.96 മി​ല്യ​ൻ ഡോ​ള​ർ വി​ല​മ​തി​ക്കു​ന്ന 67,157 മെ​ട്രി​ക് ട​ണ്ണാ​യി. എം.​പി.​ഇ.​ഡി.​എ ഡ​യ​റ​ക്ട​ർ ഡോ. ​എം.​കെ. രാം ​മോ​ഹ​ൻ, സെ​ക്ര​ട്ട​റി ഡോ. ​ടി.​ആ​ർ. ജി​ബി​ൻ കു​മാ​ർ, ജോ​യി​ന്റ് ഡ​യ​റ​ക്ട​ർ (മാ​ർ​ക്ക​റ്റി​ങ്) പി. ​അ​നി​ൽ കു​മാ​ർ എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - India's marine product exports reached ₹73,890.46 crore in the 2025-26 financial year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.