ഗാർഹിക പീഡനം ഗ്രാമങ്ങളിൽ കൂടുതൽ

ന്യൂ​ഡ​ൽ​ഹി: വി​വാ​ഹി​ത​രാ​യ സ്ത്രീ​ക​ൾ​ക്ക് പ​ങ്കാ​ളി​ക​ളി​ൽ നി​ന്ന് നേ​രി​ടേ​ണ്ടി വ​രു​ന്ന ഗാ​ർ​ഹി​ക പീ​ഡ​നം ന​ഗ​ര​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഗ്രാ​മ​ങ്ങ​ളി​ൽ കൂ​ടു​ത​ലാ​ണെ​ന്ന് സ​ർ​വേ​യി​ൽ ക​ണ്ടെ​ത്ത​ൽ. ഗ​ർ​ഭാ​വ​സ്ഥ​യി​ൽ പോ​ലും ശാ​രീ​രി​ക​മാ​യി അ​തി​ക്ര​മം നേ​രി​ടു​ന്ന സം​ഭ​വ​ങ്ങ​ൾ കൂ​ടു​ത​ലാ​ണ്. കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ൽ 2021ന് ​ശേ​ഷ​മു​ള്ള ക​ണ​ക്കു​ക​ളി​ലും സ്ത്രീ​ക​ൾ ജീ​വി​ത പ​ങ്കാ​ളി​ക​ളി​ൽ നി​ന്ന് നേ​രി​ടു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ കൂ​ടി​യ​താ​യാ​ണ് ദേ​ശീ​യ കു​ടും​ബാ​രോ​ഗ്യ സ​ർ​വേ-6 ലെ ​ക​ണ്ടെ​ത്ത​ൽ. കേ​ര​ള​ത്തി​ൽ 9.8 ശ​ത​മാ​നം ഉ​ണ്ടാ​യി​രു​ന്ന​ത് 17.7 ശ​ത​മാ​നം ആ​യി​ട്ടാ​ണ് ഉ​യ​ർ​ന്ന​ത്. 18 മു​ത​ൽ 49 വ​യ​സ്സ് വ​രെ​യു​ള്ള സ്ത്രീ​ക​ളാ​ണ് കൂ​ടു​ത​ലും ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​ന് വി​ധേ​യ​മാ​കു​ന്ന​ത്. 18 മു​ത​ൽ 29 വ​രെ പ്രാ​യ​മു​ള്ള​വ​ർ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​കു​ന്നു​മു​ണ്ട്. സ്വ​ന്ത​മാ​യി മൊ​ബൈ​ൽ ഫോ​ണും ഇ​ന്‍റ​ർ​നെ​റ്റും ബാ​ങ്ക് അ​ക്കൗ​ണ്ടും ഉ​ണ്ടെ​ങ്കി​ൽ പോ​ലും ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലെ സ്ത്രീ​ക​ൾ ഗാ​ർ​ഹി​ക പീ​ഡ​ന​വും ലൈം​ഗി​ക പീ​ഡ​ന​വും നേ​രി​ടേ​ണ്ടി വ​രു​ന്നു.

ആ​ന്ധ്ര​പ്ര​ദേ​ശ്, പ​ശ്ചി​മ ബം​ഗാ​ൾ, മി​സോ​റം മു​ത​ലാ​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ഗ​ര​ങ്ങ​ളി​ലെ സ്ത്രീ​ക​ളാ​ണ് കൂ​ടു​ത​ലും അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​കു​ന്ന​തെ​ന്നാ​ണ് സ​ർ​വേ ക​ണ്ടെ​ത്തി​യ​ത്. ആ​രോ​ഗ്യ, കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് സ​ർ​വേ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​ത്. ആ​രോ​ഗ്യ, പോ​ഷ​ക, സാ​മൂ​ഹി​ക വി​ക​സ​ന രം​ഗ​ങ്ങ​ളി​ൽ രാ​ജ്യം ഗ​ണ്യ​മാ​യ പു​രോ​ഗ​തി കൈ​വ​രി​ച്ചി​ട്ടു​ണ്ട്. പ്ര​ത്യേ​കി​ച്ച് മാ​തൃ, ശി​ശു ആ​രോ​ഗ്യ പ​രി​ച​ര​ണ രം​ഗ​ങ്ങ​ളി​ലെ സ്ഥി​തി മെ​ച്ച​പ്പെ​ട്ടെ​ന്ന് റി​പ്പോ​ർ​ട്ട് എ​ടു​ത്തു​പ​റ​യു​ന്നു. ഗ​ർ​ഭ​കാ​ല​യ​ള​വി​ൽ ആ​ദ്യ​ത്തെ മൂ​ന്നു മാ​സ​ത്തി​ൽ പ​രി​ച​ര​ണം ല​ഭി​ച്ച​വ​രു​ടെ തോ​ത് 70 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 76.2 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. 95.6 ശ​ത​മാ​നം കു​ട്ടി​ക​ൾ​ക്കും പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സി​ന്‍റെ ഗു​ണ​ഭോ​ക്താ​ക്ക​ൾ 41.0 ശ​ത​മാ​നം ആ​യി​രു​ന്ന​ത് 60.2 ശ​ത​മാ​ന​മെ​ന്ന ഗ​ണ്യ​മാ​യ വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി​യ​താ​യും സ​ർ​വേ റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​ത്യേ​കി​ച്ചും പാ​വ​പ്പെ​ട്ട​വ​രു​ടെ ഇ​ട​യി​ൽ ആ​യു​ഷ്‍മാ​ൻ ഭാ​ര​ത്-​പ്ര​ധാ​ന​മ​ന്ത്രി ജ​ൻ ആ​രോ​ഗ്യ യോ​ജ​ന പോ​ലു​ള്ള ചെ​ല​വ് കു​റ​ഞ്ഞ പ​ദ്ധ​തി​ക​ൾ​ക്ക് പ്ര​ചാ​രം ല​ഭി​ച്ച​താ​യും റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Domestic violence against women is higher in rural areas compared to cities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.