അമിതാഭ്​​ ബച്ച​െൻറയും ട്രംപി​െൻറയും പേരിൽ വ്യാജ ഇ-പാസ്​; കേസെടുത്ത്​ ഹിമാചൽ പൊലീസ്​

ഷിംല: മുൻ അമേരിക്കൻ പ്രസിഡൻറ്​ ഡൊണാൾഡ് ട്രംപി​െൻറയും ബോളിവുഡ് താരം അമിതാഭ് ബച്ച​െൻറയും പേരിൽ വ്യാജ ഇ-പാസ്​ തയാറാക്കിയതിന്​ കേസെടുത്ത്​ ഹിമാചൽ പ്രദേശ്​ പൊലീസ്. ഡൊണാൾഡ് ട്രംപി​െൻറയും അമിതാഭ് ബച്ച​െൻറയും പേരിൽ തയാറാക്കിയ എച്ച്​.പി -2563825, എച്ച്​.പി -2563287 എന്നീ രണ്ട് ഇ-പാസുകൾക്കും ഒരേ മൊബൈൽ നമ്പറും ആധാർ നമ്പറുമാണ്​ നൽകിയിട്ടുള്ളത്​.

ഹിമാചൽ പ്രദേശിലെ വിവരസാങ്കേതിക വകുപ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഷിംല ഈസ്റ്റ് പൊലീസാണ്​ എഫ്​.​െഎ.ആർ രജിസ്​റ്റർ ചെയ്​തത്​. ​വ്യാജ ഇ-പാസ്​ നൽകിയതിനെ സംബന്ധിച്ച്​ സമൂഹ മാധ്യമങ്ങളും ചാനലുകളും ജില്ല ഭരണകൂടത്തിനെതിരെ കുപ്രചാരണങ്ങൾ നടത്തുകയാണെന്നും പരാതിയിൽ പറയുന്നു.

ഏപ്രിൽ 26ന് ഹിമാചൽ പ്രദേശ് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം സംസ്ഥാനത്ത് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. യാത്രയുടെ ഉദ്ദേശം, ക്വാറ​ൈൻറൻ ആവശ്യകത, വ്യക്​തിയെ പിന്തുടരാനുള്ള വിവരങ്ങൾ തുടങ്ങിയ ഇതിൽ നൽകണം. കോവിഡ്​ വ്യാപനം തീവ്രമായതോടെ ഏപ്രിൽ 27 മുതൽ സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ ഇ-പാസും അധികൃതർ നിർബന്ധമാക്കുകയായിരുന്നു.

Tags:    
News Summary - Fake e-pass in the name of Amitabh Bachchan and Trump; Himachal police register case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.