ന്യൂഡൽഹി: കേന്ദ്ര സർക്കാറിനെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെെട്ടങ്കിലും സർക്കാറിനെ ജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടാൻ അത് ഉപകരിച്ചുവെന്ന് കോൺഗ്രസ് എം.പി ശശി തരൂർ. പ്രമേയം പരാജയപ്പെടുെമന്ന് എല്ലാവർക്കും അറിയാം. അത് കാര്യമാക്കുന്നില്ല. ബി.ജെ.പിയുടെ പരാജയങ്ങൾ രാജ്യത്തിനു മുന്നിൽ തുറന്നു കാട്ടാനായി എന്ന നിലക്ക് അവിശ്വാസ പ്രമേയം വിജയകരമായിരുന്നു. ലക്ഷ്യത്തേക്കാൾ പ്രധാനം മാർഗമാണ്. ബി.ജെ.പിയുടെ പരാജയങ്ങൾ അക്കമിട്ട് നിരത്താനായി. അവിശ്വാസ പ്രമേയത്തിെൻറ ഫലം പ്രവചിക്കാവുന്നതാണ്. എന്നാൽ നടപടികൾ വിജയകരമായിരുന്നുവെന്നും തരൂർ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെയും മറ്റ് പ്രതിപക്ഷ നേതാക്കളുടെയും മുന്നിൽ മോദി അനുഭവിച്ച അരക്ഷിതാവസ്ഥ അദ്ദേഹത്തിെൻറ പ്രസംഗത്തിൽ പ്രതിഫലിച്ചുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.എൽ പുനിയ പറഞ്ഞു. റഫേൽ വിമാന ഇടപാട്, നീരവ് മോദി തുടങ്ങിയ പ്രധാന വിഷയങ്ങൾ നിരവധി തവണ ഉന്നയിച്ചിട്ടും മോദി മറുപടി നൽകിയില്ലെന്ന് മല്ലികാർജുൻ ഖാർഗെയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.