കേശാലങ്കാരം പാളി; മുടി കൊഴിഞ്ഞതിൽ മനംനൊന്ത്​ യുവതി ജീവനൊടുക്കി

ബംഗളൂരു: ബ്യൂട്ടി പാർലറിൽ നടത്തിയ കേശാലങ്കാരം പാളിയതിനെ തുടർന്നുള്ള മനോവിഷമം മൂലം യുവതി ആത്മഹത്യ ചെയ്തു. മൈസുരുവിൽ വിദ്യാർഥിനിയായ കുടക് സ്വദേശിനി നേഹ ഗംഗമ്മ (18) ആണ് നദിയിൽ ചാടി മരിച്ചത്. മൃതദേഹം കാവേരി ലക്ഷ്മണ തീർഥയിൽനിന്ന് കണ്ടെടുത്തു.

മൈസൂരു വി.വി. മൊഹല്ലയിലെ ബ്യൂട്ടി പാർലറിൽ മുടി ‘സ്ട്രൈറ്റൻ’ ചെയ്ത യുവതിക്ക് പിന്നീട് അമിതമായി മുടി കൊഴിച്ചിൽ അനുഭവപ്പെടുന്നതായി മാതാപിതാക്കളെ അറിയിച്ചിരുന്നു. മനോവിഷമം കാരണം കോളജിൽ പോകാൻ കഴിയുന്നില്ലെന്നും നാട്ടിലേക്ക്​ മടങ്ങുകയാണെന്നും അറിയിച്ചെങ്കിലും യുവതി വീട്ടിൽ എത്തിയില്ല.

തുടർന്ന് മാതാപിതാക്കൾ മൈസൂരു ജയലക്ഷ്മിപുരം പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പൊന്നംപേട്ട്​ പൊലീസ് കേസെടുത്തു.

Tags:    
News Summary - Failed Hair-Straightening Procedure Lead To Suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.