ഫഡ്​നാവിസ്​ –രാജ്​ താക്കറെ കൂടിക്കാഴ്ചയിൽ നിന്ന്

ചർച്ചയായി ഫഡ്​നാവിസ്​ –രാജ്​ താക്കറെ കൂടിക്കാഴ്ച

മും​ബൈ: മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്​​നാ​വി​സു​മാ​യി എം.​എ​ൻ.​എ​സ്​ അ​ധ്യ​ക്ഷ​ൻ രാ​ജ്​ താ​ക്ക​റെ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച സം​സ്ഥാ​ന​ത്ത് രാ​ഷ്ട്രീ​യ ച​ർ​ച്ച​ക്ക് വ​ഴി​തു​റ​ന്നു. ഉ​ദ്ധ​വ്​ പ​ക്ഷ ശി​വ​സേ​ന​യു​മാ​യി ചേ​ർ​ന്ന്​ മ​ത്സ​രി​ച്ച ബെ​സ്റ്റ്​ സൊ​സൈ​റ്റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ദ​യ​നീ​യ പ​രാ​ജ​യ​മു​ണ്ടാ​യ​തി​ന്​ തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ്​ കൂ​ടി​ക്കാ​ഴ്ച. വ്യാ​ഴാ​ഴ്ച ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ ചെ​ന്നാ​ണ്​ ഫ​ഡ്​​നാ​വി​സി​നെ രാ​ജ്​ ക​ണ്ട​ത്.

ന​ഗ​ര​ത്തി​ലെ ട്രാ​ഫി​ക്, മാ​ലി​ന്യ വി​ഷ​യ​ങ്ങ​ളി​ൽ ത​ന്റെ കാ​ഴ്​​ച​പ്പാ​ട്​ അ​വ​ത​രി​പ്പി​ക്കാ​നാ​ണ്​ മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട​തെ​ന്നാ​ണ്​ രാ​ജി​ന്റെ പ്ര​തി​ക​ര​ണം. ബെ​സ്റ്റ്​ പോ​ലു​ള്ള നി​സ്സാ​ര തെ​ര​ഞ്ഞെ​ടു​പ്പ്​ ത​ന്റെ വി​ഷ​യ​മ​ല്ലെ​ന്നും അ​തേ​ക്കു​റി​ച്ച്​​ ഒ​ന്നു​മ​റി​യി​ല്ലെ​ന്നും പ​റ​ഞ്ഞ രാ​ജ്​ അ​ത്​ മാ​ധ്യ​മ​ങ്ങ​ൾ പെ​രു​പ്പി​ച്ച വി​ഷ​യം മാ​ത്ര​മാ​ണെ​ന്ന്​ കൂ​ട്ടി​ച്ചേ​ർ​ത്തു. രാ​ജ്​-​ഫ​ഡ്​​നാ​വി​സ്​ കൂ​ടി​ക്കാ​ഴ്ച രാ​ഷ്ട്രീ​യ​മാ​യി കാ​ണേ​ണ്ട​തി​ല്ലെ​ന്നാ​ണ്​ ഉ​ദ്ധ​വ്​ പ​ക്ഷ ശി​വ​സേ​ന​യു​ടെ പ്ര​തി​ക​ര​ണം.

Tags:    
News Summary - Fadnavis-Raj Thackeray meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.