Posted On
date_range Updated On
date_range പ്രത്യേക പദവി റദ്ദാക്കിയിരുന്നില്ലെങ്കിൽ പി.ഒ.കെയിലുള്ളവർ ഇന്ത്യയിൽ ലയിക്കാൻ സമരം ചെയ്യുമായിരുന്നു -ഉമർ അബ്ദല്ല
ശ്രീനഗർ: ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയിരുന്നില്ലെങ്കിൽ പാകിസ്താൻ അധിനിവേശ കശ്മീരിലെ (പി.ഒ.കെ) ജനങ്ങൾ ഇന്ത്യയുമായി ഒന്നിക്കാനായി സമരം ചെയ്യുമായിരുന്നെന്ന് ജമ്മു-കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല. 80 വർഷങ്ങൾക്ക് മുമ്പ് നാഷനൽ കോൺഫറൻസ് നേതാക്കൾ ഇന്ത്യയോട് ചേരാൻ എടുത്ത ചരിത്രപരമായ തീരുമാനം ശരിയായിരുന്നുവെന്ന് സ്വാതന്ത്ര്യദിന ചടങ്ങിൽ ഉമർ അബ്ദുല്ല പറഞ്ഞു.
ജമ്മു-കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും പുനഃസ്ഥാപിക്കണമെന്നും ഫെഡറൽ ഘടന ഉയർത്തിപ്പിടിക്കുന്നതിന് ഇക്കാര്യം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.