കാ​വേ​രി ന​ദീ ത​ർ​ക്കം: ത​മി​ഴ്നാ​ടി​ന്റെ ഹ​ര​ജി നാളെ സു​പ്രീം​കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: കാ​വേ​രി ന​ദീ​ജ​ല ത​ര്‍ക്ക​ത്തി​ല്‍ ക​ർ​ണാ​ട​ക​ക്കെ​തി​രാ​യ ത​മി​ഴ്‌​നാ​ട് സ​ര്‍ക്കാ​റി​ന്റെ ഹ​ര​ജി സു​പ്രീം​കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും. ത​മി​ഴ്‌​നാ​ടി​ന് നി​യ​മ​പ്ര​കാ​ര​മു​ള്ള ജ​ല​വി​ഹി​തം ന​ല്‍ക​ണ​മെ​ന്ന കാ​വേ​രി ജ​ല നി​യ​ന്ത്ര​ണ അ​തോ​റി​റ്റി​യു​ടെ നി​ർ​ദേ​ശം ക​ർ​ണാ​ട​ക ത​ള്ളി​യ​തോ​ടെ​യാ​ണ് ഇ​രു സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​മി​ട​യി​ൽ ഭി​ന്ന​ത രൂ​ക്ഷ​മാ​യ​ത്.

വി​ഷ​യം ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലും രാ​ഷ്ട്രീ​യ ഏ​റ്റു​മു​ട്ട​ലാ​യി മാ​റി​യ​തോ​ടെ ത​മി​ഴ്നാ​ട് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. ജ​സ്റ്റി​സ് വി​ക്രം നാ​ഥ്, സ​ന്ദീ​പ് മെ​ഹ്ത എ​ന്നി​വ​രു​ടെ ബെ​ഞ്ച് തി​ങ്ക​ളാ​ഴ്ച കേ​സി​ൽ വാ​ദം കേ​ൾ​ക്കും.

നി​ല​വി​ലെ മ​ഴ​ക്കു​റ​വ് ക​ണ​ക്കി​ലെ​ടു​ത്ത് ജൂ​ലൈ 29 മു​ത​ൽ 15 ദി​വ​സ​ത്തേ​ക്ക് പ്ര​തി​ദി​നം 3500 ഘ​ന​യ​ടി ജ​ലം ത​മി​ഴ്നാ​ടി​ന് വി​ട്ടു​ന​​ക​ണ​മെ​ന്നാ​ണ് കാ​വേ​രി​ റെ​ഗു​ലേ​ഷ​ൻ അ​തോ​റി​റ്റി നേ​ര​ത്തേ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഇ​തി​നെ​തി​രെ ക​ര്‍ണാ​ട​ക സ​ർ​ക്കാ​ർ അ​തോ​റി​റ്റി മു​മ്പാ​കെ അ​പ്പീ​ല്‍ ന​ല്‍കി​യെ​ങ്കി​ലും ഇ​ത് ത​ള്ളി.

എ​ന്നാ​ൽ, സം​ഭ​ര​ണ ശേ​ഷി​യു​ണ്ടാ​യി​ട്ടും ആ​വ​ശ്യ​മാ​യ വെ​ള്ളം വി​ട്ടു​ന​ൽ​കു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി ത​മി​ഴ്നാ​ട് രം​ഗ​ത്തെ​ത്തി. ആ​ഗ​സ്റ്റ് മൂ​ന്നി​ന് മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യ് ത​ന്നെ അ​ർ​ഹ​മാ​യ ജ​ലം വി​ട്ടു​ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

ക​ർ​ണാ​ട​ക​യി​ലെ വി​വി​ധ സം​ഭ​ര​ണി​ക​ളി​ൽ ആ​വ​ശ്യ​ത്തി​ന് വെ​ള്ള​മു​ണ്ടെ​ന്നും, ക​ബ​നി, കെ.​ആ​ർ.​എ​സ് തു​ട​ങ്ങി​യ അ​ണ​ക്കെ​ട്ടു​ക​ളോ​ട് ചേ​ർ​ന്ന് മ​ഴ ല​ഭി​ച്ച​തി​നാ​ൽ നീ​രു​റ​വ സു​ല​ഭ​വു​മാ​ണെ​ന്നും, എ​ങ്കി​ലും അ​ർ​ഹ​മാ​യ​തി​ലും ഏ​റ്റ​വും കു​റ​വ് മാ​ത്രം ജ​ല​മാ​ണ് ക​ർ​ണാ​ട​ക വി​ട്ടു ന​ൽ​കു​ന്ന​തെ​ന്നും, സ​മി​തി നി​ർ​ദേ​ശി​ച്ച ജ​ല​വി​ഹി​തം ത​ന്നെ കു​റ​വാ​ണെ​ന്നും ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

ത​മി​ഴ്‌​നാ​ടി​ന് ജ​ലം വി​ട്ടു​ന​ല്‍കി​ല്ലെ​ന്ന് ക​ര്‍ണാ​ട​ക മു​ഖ്യ​മ​ന്ത്രി ത​റ​പ്പി​ച്ചു​പ​റ​ഞ്ഞി​ട്ടും വി​ജ​യ് സ​ര്‍ക്കാ​ര്‍ മൗ​നം തു​ട​രു​ന്ന​തി​നെ​തി​രെ ത​മി​ഴ്‌​നാ​ട്ടി​ല്‍ ക​ന​ത്ത പ്ര​തി​ഷേ​ധം ഉ​യ​ര്‍ന്നി​രു​ന്നു. അ​തേ​സ​മ​യം, കാ​വേ​രി ജ​ല അ​തോ​റി​റ്റി​യു​ടെ ഉ​ത്ത​ര​വി​ൽ പ്ര​​തി​ഷേ​ധി​ച്ച് ക​ഴി​ഞ്ഞാ​ഴ്ച ക​ർ​ണാ​ട​ക​യി​ൽ ബ​ന്ദും ന​ട​ത്തി​യി​രു​ന്നു.

Tags:    
News Summary - Kaveri river dispute: Tamil Nadu’s petition to be heard in Supreme Court tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.