ഈ വനിത ഡോക്​ടറല്ല; മരിച്ചത്​ കോവിഡ്​ ബാധിച്ചുമല്ല -FACT CHECK

പൂനെ: കോവിഡ്​ രോഗികളെ ശുശ്രൂഷിക്കുന്നതിനിടയിൽ ​കോവിഡ്​ ബാധിച്ചു മരിച്ചെന്ന അടിക്കുറിപ്പോ​െട ഒരു വനിത ഡ ോക്​ടറുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പറന്നുനടക്കുന്നുണ്ട്​. പുനെക്കാരിയായ ഡോക്​ടർ മേഘവ്യാസിൻെറ ചിത്രമാണിതെ ന്നാണ്​ പറയപ്പെടുന്നത്​​.

എന്നാൽ യഥാർഥത്തിൽ ചിത്രത്തിലുള്ളത്​ പൂനെയിലെ ജഹൻഗീർ ആശുപത്രിയിൽ ഈയടുത്ത്​ മരണപ്പെട്ട മേഘ ശർമയാണ്​. ഇവർ പ്രസ്​തുത ആശുപ​ത്രിയിലെ ഡോകടറല്ല. മരണപ്പെട്ടത്​ ന്യൂമോണിയ ബാധിച്ചാണ്​. കോവിഡ്​ പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവ്​ ആയിരുന്നുവെന്ന്​ ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.

കോവിഡ്​ പരിശോധനഫലം നെഗറ്റീവ്​ ആണെന്ന്​ ആശുപത്രി അധികൃതർ സാക്ഷ്യപ്പെടുത്തിയ കുറിപ്പ്​

മേഘ മരിച്ചത്​ കോവിഡ്​ ബാധിച്ചല്ലെന്ന്​ ഭർത്താവ്​ ശ്രീകാന്ത്​ ശർമയും പറയുന്നു. എൻെറ ഭാര്യ ഡോക്​ടറല്ല, വീട്ടമ്മയാണ്​. അവരുടെ കോവിഡ്​ പരിശോധന ഫലം നെഗറ്റീവ്​ ആയിരുന്നു. തെറ്റായ വാർത്ത വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും -ശ്രീകാന്ത്​ കൂട്ടിച്ചേർത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.