ആ ഫോ​േട്ടായെകുറിച്ചുള്ള സത്യമിതാണ്; കോൺഗ്രസിന്​ ആശ്വാസമായി ഫാക്​ട്​ ചെക്ക്​​

പഞ്ചാബ്​ കോൺ​ഗ്രസിൽ കലാപകാലമാണിത്​. അകത്തും പുറത്തും പാർട്ടി പ്രതിസന്ധിയെ നേരിടുകയാണ്​. ഇൗ സമയത്താണ്​ പാർട്ടിക്ക്​ ആശ്വാസം പകർന്ന്​ പഴയൊരു ​ഫോ​േട്ടാ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്​. തുടർന്ന്​ ഫോ​േട്ടായെപറ്റി ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കമായി. സംഘപരിവാർ അനുകൂലികൾ ഫോ​േട്ടാ വ്യാജമാണെന്ന്​ പ്രചരിപ്പിച്ചു. കോൺഗ്രസ്​ അനുഭാവികൾ അത്​ ഗോഡി മീഡിയയുടെ വ്യാജ പ്രചരണമാണെന്ന്​ തിരിച്ചടിച്ചു. അവസാനം നടത്തിയ വസ്​തുതാ പരിശോധനയിൽ ഫോ​േട്ടായെകുറിച്ചുള്ള യഥാർഥ വിവരങ്ങൾ പുറത്തുവരികയായിരുന്നു.

എന്താണ്​ ഫോ​േട്ടായിലുള്ളത്​?

നിലവിലെ പഞ്ചാബ്​​ കോൺഗ്രസിൽ വിവിധ ചേരികളിൽ നിലയുറപ്പിച്ചിട്ടുള്ളവരാണ്​ ഫോ​േട്ടായിലുള്ളത്​. പുതിയ മുഖ്യമന്ത്രി ചരൻജിത്​ സിങ്​ ചന്നി, പുറത്തായ മുഖ്യമന്ത്രി അമരീന്ദർ സിങ്​, മുഖ്യമന്ത്രി സ്​ഥാനത്തേക്ക്​ പരിഗണിച്ച അംബിക സോണി, രാഹുൽ ഗാന്ധി എന്നിവരാണ്​ ചിത്രത്തിലുള്ളത്​. എല്ലാവരും സൗഹൃദ ഭാവത്തിൽ ചിരിച്ചുകൊണ്ടാണ്​​ നിൽക്കുന്നത്​. ചിത്രം വ്യാജമാണെന്നാണ്​ ചില കേന്ദ്രങ്ങൾ പ്രചരിപ്പിച്ചത്​.


വസ്​തുത പരിശോധന

2016 ൽ പഞ്ചാബ് കോൺഗ്രസ് നേതാക്കളുമായി രാഹുൽ ഗാന്ധി നടത്തിയ കൂടിക്കാഴ്​ച്ചയിലാണ് ചിത്രം എടുത്തതെന്നാണ്​ ഇന്ത്യ ടുഡേ സംഘം കണ്ടെത്തിയത്​. ഇതിന്​ തെളിവ്​ ഉ​ണ്ടോ എന്നും സംഘം പരിശോധിച്ചു. 2016 ഏപ്രിൽ 10ന് ചരൻജിത്​ സിങ്​ ചന്നിയുടെ ഫേസ്ബുക്​ പേജിൽ ചിത്രം അപ്‌ലോഡ് ചെയ്​തിട്ടുണ്ട്​.

അതേ ദിവസം തന്നെ, രാഹുൽ ഗാന്ധിയോടൊപ്പമുള്ള മറ്റൊരു ചിത്രവും ചന്നി പോസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. നേരത്തേയുള്ളള ചിത്രത്തിൽ കാണുന്ന അതേ വസ്ത്രം ധരിച്ചുകൊണ്ടാണ്​ ഇരുവരും ഇവിടെ നിൽക്കുന്നത്​. ചുരുക്കത്തിൽ ഫോ​േട്ടാ വ്യാജമല്ലെന്നും യഥാർഥമാണെന്നുമാണ്​ ഉറപ്പിക്കാവുന്ന വിവരം​. കോൺഗ്രസിലെ സൗഹൃദകാലമാണ്​ ചിത്രത്തിലുള്ളത്​. പാർട്ടി അനുഭാവികൾക്ക്​ ആശ്വാസവുമാണ്​ ഇൗ ചിത്രം.



Tags:    
News Summary - Fact Check: This picture of Rahul Gandhi with Captain and Channi is over five years old

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.