ബി.ജെ.പി നേതാക്കൾക്കൊപ്പം ഹാഥറസ്​ പെൺകുട്ടിയുടെ പിതാവ്​; സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം

ന്യൂഡൽഹി: ഹാഥറസിൽ ദലിത്​ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ വലിയ പ്രതിഷേധമാണ്​ ഉയരുന്നത്​. ഇതിനിടെ ഇതുമായി ബന്ധപ്പെട്ട്​ വ്യാജ പ്രചരണങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്​.

ഹാഥറസ്​ പെൺകുട്ടിയുടെ പിതാവ്​ ബി.ജെ.പി നേതാക്കൾക്കൊപ്പം നിൽക്കുന്നതെന്ന്​ അവകാശപ്പെടുന്ന വ്യാജ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്​. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പവും പ്രധാനമന്ത്രി മോദിക്കൊപ്പവുമുള്ള ചിത്രങ്ങളാണ്​ വൈറലാവുന്നത്​. എന്നാൽ, ചിത്രങ്ങളിലുള്ള വ്യക്​തി ഹാഥറസ്​ പെൺകുട്ടിയുടെ പിതാവല്ല. ബി.ജെ.പി യുവമോർച്ചയുടെ കാശി ഘടകത്തിൻെറ ചുമതലയുള്ള ശ്യാം പ്രകാശ്​ ദ്വിവേദിയാണ്​ ചിത്രത്തിലുള്ളത്​.

പ്രയാഗ്​രാജിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ്​ ഇയാൾ. പ്രയാഗ്​രാജ്​ പൊലീസ്​ രജിസ്​റ്റർ ചെയ്​ത ബലാത്സംഗകേസിലും ഇയാൾ പ്രതിയാണെന്ന്​ സീ ന്യൂസ്​, ഡി.എൻ.എ എന്നിവയുടെ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. അസദുദ്ദീൻ ഉവൈസിയുടെ നാവ്​ മുറിക്കുന്നവർക്ക്​ ഒരു കോടി രൂപ നൽകുമെന്ന്​ പ്രഖ്യാപിച്ചും ഇയാൾ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.