100 വർഷങ്ങൾക്കിടയി​െല ഏറ്റവും മാരകമായ മഹാമാരിക്കു മുന്നിലാണെന്ന തിരിച്ചറിവ്​ വേണം -മോദി

ന്യൂഡൽഹി: ഗ്രാമങ്ങളിൽ കോവിഡ്​ അതിവേഗം പടരുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മാസ്​ക്​ ധരിച്ചും ആളകലം പാലിച്ചും യഥാസമയം ടെസ്​റ്റ്​ നടത്തിയും കോവിഡി​നെ പ്രതിരോധിക്കണം. 100 വർഷങ്ങൾക്കിടയി​െല ഏറ്റവും മാരകമായ മഹാമാരിക്കു മുന്നിലാണ്​ ലോകമെന്ന തിരിച്ചറിവോടെ മുന്നോട്ടു നീങ്ങണമെന്നും മോദി പറഞ്ഞു.

ഓക്​സിജനും വാക്​സിനും മരുന്നുകളും ലഭ്യമാക്കാൻ കേന്ദ്ര, സംസ്​ഥാന സർക്കാറുകൾ യുദ്ധകാലാടിസ്​ഥാനത്തിൽ പ്രവർത്തിക്കുന്നുണ്ട്​. മരുന്നുകളുടെയും അവശ്യസാധനങ്ങളുടെയും കരിഞ്ചന്ത തടയാൻ സംസ്​ഥാനങ്ങൾ കർക്കശ നടപടി സ്വീകരിക്കണം. കോവിഡ്​ ഗ്രാമങ്ങളിൽ പടരുന്നത്​ തടയാൻ പഞ്ചായത്തുകൾക്ക്​ വലിയ പങ്കുവഹിക്കാനുണ്ട്​.

കോവിഡ്​ ഇന്ത്യയിൽ 2.66 ലക്ഷം ജീവൻ അപഹരിക്കുകയും കോവിഡ്​ ബാധിതരുടെ എണ്ണം 3.43 ലക്ഷത്തിൽ എത്തുകയും ചെയ്​തതിനിടയിലാണ്​ മോദിയുടെ മുന്നറിയിപ്പ്​. യു.പി, ബിഹാർ തുടങ്ങി വിവിധ സംസ്​ഥാനങ്ങളിൽ കോവിഡ്​്​ വ്യാപനത്തി​െൻറ യഥാർഥ ചിത്രം പുറത്തുവരുന്നില്ലെന്ന്​ ചൂണ്ടിക്കാണിക്കപ്പെടുന്നുമുണ്ട്​.

പി.എം കിസാൻ ഗഡു വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മോദി. കോവിഡ്​ മൂലം ജനം അനുഭവിക്കുന്ന വേദനയെക്കുറിച്ചും കഷ്​ടപ്പാടിനെക്കുറിച്ചും ഉത്തമ ബോധ്യമുണ്ടെന്ന്​ മോദി പറഞ്ഞു. അദൃശ്യമായ വൈറസ്​ അതിവേഗം രൂപം മാറുകയും ലോകത്തെയാകെ വെല്ലുവിളിക്കുകയുമാണ്​. കഴിയാവുന്നത്ര പേർക്ക്​ ഏറ്റവും നേരത്തേ വാക്​സിൻ നൽകാനുള്ള ശ്രമങ്ങളിലാണ്​ സർക്കാർ. 18 കോടി ഡോസ്​ ഇതിനകം നൽകിക്കഴിഞ്ഞു. കോവിഡിനെതിരായ പരിചയാണ്​ വാക്​സിൻ. ഗുരുതര അണുബാധയിൽനിന്ന്​ അത്​ നമ്മെ രക്ഷിക്കുമെന്ന്​ തിരിച്ചറിയണം. വാക്​സിൻ എടുത്തെന്നു കരുതി മാസ്​ക്​, സാമൂഹിക അകലം തുടങ്ങിയ മുൻകരുതലുകൾ ഉപേക്ഷിക്കുകയുമരുതെന്ന്​ മോദി കൂട്ടിച്ചേർത്തു.

Tags:    
News Summary - "Faced With Invisible Enemy, Can Feel Suffering Of Covid-Affected": PM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.