മുസ്​ലിംവിരുദ്ധ പരാമർശം; ഫേസ്​ബുക്​ ഇന്ത്യ എക്​സിക്യൂട്ടീവ്​ മാപ്പുപറഞ്ഞു

ന്യൂഡൽഹി: മുസ്​ലിം വിരുദ്ധപരാമർശത്തിൽ ഫേസ്​ബുക്​ ഇന്ത്യയുടെ എക്​സിക്യൂട്ടീവ്​ അങ്കി ദാസ്​ മാപ്പുപറഞ്ഞു. തൻെറ ഫേസ്​ബുക്​ പേജിൽ ഷെയർ ചെയ്​ത പോസ്​റ്റിൽ മുസ്​ലീംകളെ 'അധപതിച്ച സമുദായം' എന്നുവിളിച്ചിരുന്നു.

സി.എ.എ വിരുദ്ധ ​പ്രക്ഷോഭകർക്കെതിരായി ഒരു റി​ട്ട: പൊലീസ്​ ഉദ്യോഗസ്ഥൻ എഴുതിയ ലേഖനം ഷെയർ ചെയ്​തതാണ്​ അങ്കി ദാസിനെ വെട്ടിലാക്കിയത്​. ​ത​െൻെറ ഫേസ്​ബുക് പോസ്​റ്റ്​ ഇസ്​ലാമിനെ അപകീർത്തിപ്പെടുത്താനുള്ളതായിരുന്നില്ല. ഫെമിനിസത്തെക്കുറിച്ചും പൗരധർമ്മത്തെക്കുറിച്ചുമുളള തൻെറ വിശ്വാസം പങ്കുവെച്ചതാണ്​. ഇതിനെതിരായുള്ള എല്ലാ പ്രതികരണങ്ങളെയും താൻ മാനിക്കുന്നു. പോസ്​റ്റ്​ ഡിലീറ്റ്​ ചെയ്​ത്​ ഖേദപ്രകടനം നടത്തുന്നു - അങ്കി ദാസ്​ ​ പറഞ്ഞായി ഹഫിങ്​ടൺ പോസ്​റ്റ്​ റിപ്പോർട്ട്​ ചെയ്യുന്നു.

ഇന്ത്യയിൽ ഫേസ്ബുക്കും വാട്ട്​സ്​ആപ്പും​ നിയന്ത്രിക്കുന്നത്​ ബി.ജെ.പിയും ആർ‌.എസ്‌.എസും ചേർന്നാണെന്ന്​ കോ​ൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. അവർ അതിലൂടെ വ്യാജവാർത്തകളും വിദ്വേഷവും പ്രചരിപ്പിക്കുകയും വോട്ടർമാരെ സ്വാധീനിക്കാൻ ഉപയോഗിക്കുകയുമാണ്​. ഫേസ്​ബുക്കിനെ കുറിച്ചുള്ള സത്യം അമേരിക്കൻ മാധ്യമങ്ങൾ തുറന്നുകാട്ടിയതായും രാഹുൽ പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിക്ക് അനുകൂലമായി പ്രവർത്തിക്കാൻ അങ്കി ദാസ്​ ശ്രമിച്ചതായി വാൾ സ്​ട്രീറ്റ്​ ജേണൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറഞ്ഞിരുന്നു. വർഗീയ പരാമർശം നടത്തിയ തെലങ്കാനയിലെ ബി.ജെ.പി നേതാവ് ടി. രാജാ സിങ്ങിനെതിരെ വിദ്വേഷ പ്രസംഗ നിയമാവലി പ്രകാരം നടപടിയെടുക്കുന്നത് ഫേസ്ബുക്ക്​ ഉദ്യോഗസ്​ഥ അങ്കി​ തടഞ്ഞതായും റിപ്പോർട്ടിലുണ്ടായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.