തെരഞ്ഞെടുപ്പിന്​ കോൺഗ്രസ്​ കേംബ്രി​ജ്​ അനലിറ്റികയെ ഉപയോഗിക്കുന്നെന്ന്​​ നിയമമന്ത്രി

ന്യൂഡൽഹി: അമേരിക്കയിൽ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിനുവേണ്ടി പ്രചാരണം നടത്തി വിവാദത്തിലകപ്പെട്ട  കൺസൽട്ടൻസി സ്​ഥാപനമായ കേംബ്രി​ജ്​ അനലിറ്റികയെ 2019ലെ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ കോൺഗ്രസ്​ സമീപിച്ചുവെന്ന്​ ബി.ജെ.പി. തെരഞ്ഞെടുപ്പ്​ അട്ടിമറിക്കാൻ തെറ്റായ മാർഗങ്ങളുപയോഗിച്ചതായി നിരവധി രാജ്യങ്ങളിൽനിന്ന്​ ​പരാതി നേരിട്ട  കമ്പനിയെ രാഹുൽ ഗാന്ധി ബ്രഹ്​മാസ്​ത്രമായി ഉപയോഗിക്കുമെന്നാണ്​ മാധ്യമവാർത്തകളെന്ന്​ കേന്ദ്ര ടെലികോം മന്ത്രി രവിശങ്കർ പ്രസാദ്​ പറഞ്ഞു.

മറ്റു രാജ്യങ്ങളിൽ നടത്തിയതുപോലെ ഡാറ്റ ദുരുപയോഗത്തിന്​ ശ്രമിച്ചാൽ ഫേസ്​​ബുക്ക്​ മേധാവി സുക്കർബർഗും കേംബ്രി​ജ്​ അനലിറ്റികയും നടപടി​ നേരിടേണ്ടിവരുമെന്ന്​്​ മന്ത്രി മുന്നറിയിപ്പ്​ നൽകി. എന്നാൽ, 2010 മുതൽ ഇവരുമായി സഹകരിക്കുന്നത്​ ബി.ജെ.പിയാണെന്ന്​ കോൺഗ്രസ്​ തിരിച്ചടിച്ചു. 2010ൽ ഇവരുടെ സഹായത്തോടെ  ബിഹാറിലും തുടർന്ന്​ ഡൽഹിയിലും തെരഞ്ഞെടുപ്പ്​ നേരിട്ട ബി.ജെ.പി സ്വന്തം തെറ്റ്​ മറച്ചുവെക്കാനാണ്​ ആരോപണവുമായി ഇറങ്ങിയതെന്ന്​ കോൺഗ്രസ്​ വക്​താവ്​ രൺദീപ്​ സിങ്​ സുർജേവാല ആരോപിച്ചു.

കേംബ്രി​ജ്​ അനലിറ്റിക വിവാദം
ബ്രിട്ടൻ ആസ്​ഥാനമായ കേംബ്രിജ്​​ അനലിറ്റിക എന്ന സ്​ഥാപനം  ട്രംപി​​​െൻറ പ്രചാരണത്തിനായി ഫേസ്​​ബുക്ക്​ അക്കൗണ്ടുള്ള അഞ്ചുകോടി പേരുടെ വ്യക്​തിവിവരങ്ങൾ ദുരുപയോഗം ചെയ്​തെന്നാണ്​ കഴിഞ്ഞ ദിവസം ആരോപണമുയർന്നത്​. ഇതേതുടർന്ന്​ യു.എസ്​ വിപണിയിൽ ഫേസ്​ബുക്ക്​ ഒാഹരിവില കുത്ത​െന ഇടിഞ്ഞിരുന്നു. ഒറ്റ ദിവസംകൊണ്ട്​ രണ്ടരലക്ഷം കോടി രൂപക്കടുത്താണ്​ കമ്പനിയുടെ വിപണിമൂല്യം കൂപ്പുകുത്തിയത്​. സംഭവത്തെതുടർന്ന്​ കേംബ്രി​ജ്​ അനലിറ്റികയെ ഫേസ്​ബുക്കിൽനിന്ന്​ സസ്​പെൻഡ്​ ചെയ്യുകയും വിവാദം അന്വേഷിക്കാൻ ​ ഡിജിറ്റൽ ഫോറൻസിക്​ സ്​ഥാപനമായ സ്​ട്രോസ്​ ഫ്രീഡ്​ബർഗിനെ ഫേ​സ്​ബുക്ക് ചുമതലപ്പെടുത്തുകയും ചെയ്​തു. ഇതിനിടെ യു.എസിലെയും യു.കെയിലെയും രാഷ്​ട്രീയ നേതാക്കൾ ഫേസ്​ബുക്കി​​​െൻറ സ്വകാര്യത ചട്ടങ്ങൾ ചോദ്യംചെയ്​ത്​ രംഗത്തുവന്നിട്ടുണ്ട്​. 
 

Tags:    
News Summary - Facebook data leak-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.