ഭാര്യയുമായി രഹസ്യബന്ധം; യുവാവിനെ കൊന്ന് വനത്തിൽ തള്ളി; വ്യാപാരി അറസ്റ്റിൽ

ന്യൂഡൽഹി: ഭാര്യയുമായി രഹസ്യബന്ധമുണ്ടായിരുന്ന യുവാവിനെ കൊന്ന് വനത്തിൽ തള്ളിയ കേസിൽ വ്യാപാരി അറസ്റ്റിൽ. ദക്ഷിണ ഡൽഹിയിലെ സംഗം വിഹാറിൽ ടീ ഷർട്ട് നിർമാണ യൂനിറ്റ് നടത്തിയിരുന്ന ഹാഷിബ് ഖാൻ (31) ആണ് അറസ്റ്റിലായത്. തന്‍റെ മുൻ ജീവനക്കാരനായിരുന്ന സചിൻ കുമാറിനെ (22) ആണ് ഇയാൾ കൊലപ്പെടുത്തിയത്.


ഭാര്യ ഷബീന ബീഗത്തെ കൊണ്ട് സചിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൊല നടത്തിയത്. സംഭവത്തിൽ ഷബീനയെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊണാട്ട് പ്ലേസിലെ ഒരു ഹോട്ടലിൽ ജീവനക്കാരനായിരുന്നു സചിൻ. സചിനെ കാണാനില്ലെന്ന് കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ ഹാഷിബിൽനിന്ന് സചിൻ രണ്ട് ലക്ഷം രൂപ വായ്പ വാങ്ങിയതായി കണ്ടെത്തി.


ഇതിൽ ഒരു ലക്ഷം രൂപ തിരിച്ചുനൽകിയിരുന്നു. തുടർന്ന് ഹാഷിബിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവരുന്നത്. തന്‍റെ ഭാര്യയുമായുള്ള വഴിവിട്ട ബന്ധവും ഒരു ലക്ഷം രൂപ തിരിച്ചുനൽകാത്തതുമാണ് കൊലപ്പെടുത്താൻ കാരണമെന്ന് ഹാഷിബ് പൊലീസിന് മൊഴി നൽകി. കൊലപ്പെടുത്തിയശേഷം ഇരുവരും സചിന്റെ മൃതദേഹം കാറിൽ കയറ്റി സമീപത്തെ വനത്തിൽ തള്ളുകയായിരുന്നു.




Tags:    
News Summary - Extramarital Affair With Ex-Employer's Wife Leads To Delhi Man's Murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.