കോവിഷീൽഡ്​ ഡോസുകളുടെ ഇടവേള വർധിപ്പിക്കാനുള്ള തീരുമാനത്തിൽ പ്രതികരണവുമായി ഡോ.ഫൗച്ചി

വാഷിങ്​ടൺ: കോവിഷീൽഡ്​ വാക്​സി​െൻറ രണ്ട്​ ഡോസുകൾ തമ്മിലുള്ള ഇടവേള വർധിപ്പിക്കാനുള്ള തീരുമാനത്തിൽ പ്രതികരണവുമായി വൈറ്റ്​ ഹൗസ്​ ആരോഗ്യ ഉപദേഷ്​ടാവ് ഡോ.​ അന്തോണി ഫൗച്ചി. ന്യായമായ തീരുമാനമാണ്​ കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന്​ അദ്ദേഹം പറഞ്ഞു. വാർത്ത ഏജൻസിയായ എ.എൻ.ഐക്ക്​ നൽകിയ അഭിമുഖത്തിലാണ്​ പ്രതികരണം.

കടുത്ത പ്രതിസന്ധിയിലാണ്​ ഇന്ത്യ ഇപ്പോഴുള്ളത്​. കൂടുതൽ പേർക്ക്​ വേഗത്തിൽ വാക്​സിനേഷൻ നൽകുകയാണ്​ ഇപ്പോൾ വേണ്ടത്​. അതുകൊണ്ട്​ വാക്​സിൻ ഇടവേള വർധിപ്പിക്കാനുള്ള തീരുമാനം ന്യായമായ ഒന്നാ​ണെന്ന്​ ഫൗസി പറഞ്ഞു. എന്നാൽ, ആവശ്യത്തിന്​ വാക്​സിൻ ലഭ്യമാവുന്ന സാഹചര്യത്തിൽ ഇടവേള ഇത്രയും വർധിപ്പിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്​തമാക്കി.

രാജ്യത്ത്​ കടുത്ത വാക്​സിൻ ക്ഷാമം അനുഭവപ്പെടുന്നതിനിടെയാണ്​ കോവിഷീൽഡ്​ വാക്​സി​െൻറ ഇടവേള വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്​. ഇടവേള ആറ്​ മുതൽ എട്ട്​ ആഴ്​ചയിൽ നിന്ന്​ 12 മുതൽ 16 ആഴ്​ച വരെയായാണ്​ വർധിപ്പിച്ചത്​. 

Tags:    
News Summary - Extended Gap Between Covishield Doses "Reasonable Approach": Dr Fauci

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.