വിയോജിപ്പ്​ രേഖപ്പെടുത്തുന്നത്​ രാജ്യദ്രോഹമല്ല -സുപ്രീംകോടതി

ന്യൂഡൽഹി: സർക്കാർ നയങ്ങളോട്​ എതിർ അഭിപ്രായം പ്രകടിപ്പിക്കാൻ പൗരന്മാർക്ക് അവകാശമുണ്ടെന്നും വിയോജിപ്പ് രേഖപ്പെടുത്തുന്നത് രാജ്യദ്രോഹക്കുറ്റമായി കണക്കാക്കാൻ കഴിയില്ലെന്ന​ും സുപ്രീംകോടതി. ജമ്മു കശ്മീരിന് പ്രത്യേക പരിരക്ഷ നൽകുന്ന ഭരണഘടനയുടെ 370ാം വകുപ്പ് ​ റദ്ദാക്കിയതുമായി ബന്ധപ്പെട്ട്​ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ്​ നേതാവുമായ ഫാറൂഖ് അബ്​ദുല്ല നടത്തിയ പരാമർശത്തിൽ നടപടി ആവശ്യപ്പെട്ട്​ നൽകിയ ഹരജി തള്ളിയാണ്​ ​സുപ്രീം കോടതിയുടെ വിധി. ​

ജസ്​റ്റിസ്​ സഞ്ജയ് കിഷൻ കൗൾ, ജസ്​റ്റിസ്​ ഹേമന്ദ്​ ഗുപ്​ത എന്നിവരടങ്ങിയ ബെഞ്ചാണ്​ സർക്കാറി​െനതിരെയുള്ള വിയോജിപ്പ്​ രാജ്യദ്രോഹമല്ലെന്ന നിരീക്ഷണം നടത്തിയത്​. ജമ്മു കശ്മീരി​െൻറ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഫാറൂഖ് അബ്​ദുല്ല ഇന്ത്യക്കെതിരെ ചൈനയുടെയും പാകിസ്​താ​േൻറയും സഹായം തേടിയെന്നായിരുന്നു ആരോപണം. ആരോപണങ്ങൾ ശരിവെക്കുന്ന തെളിവുകൾ ഹാജരാക്കുന്നതിൽ പരാജയപ്പെട്ടതായി ചൂണ്ടിക്കാട്ടിയ കോടതി ഹരജിക്കാരായ രജത് ശർമ, ഡോ. നേഹ് ശ്രീവാസ്തവ എന്നിവർക്ക്​ 50,000 രൂപ പിഴയിട്ടു. ഇരുവരും വിശ്വ ഗുരു ഇന്ത്യ വിഷൻ എന്ന സംഘടനയുടെ ഭാരവാഹികളാണ്​.

370ാം വകുപ്പ് ​ റദ്ദാക്കിയതുമായി ബന്ധപ്പെട്ട്​ ഫാറൂഖ്​ അബ്​ദുല്ല പറഞ്ഞ പ്രസ്​താവന ചൈനയെയും പാകിസ്​താനെയും സഹായിക്കുന്നതാണെന്നാണ്​ ഹരജിക്കാർ ചൂണ്ടിക്കാട്ടിയത്​. ചൈ​ന​ക്കൊപ്പം ചേരാൻ കശ്​മീരികളോടുള്ള ആഹ്വാനമാണ്​ ഫാറൂഖ്​ അബ്​ദുല്ല നടത്തിത്​ എന്ന ബി.ജെ.പി വക്​താവ്​ സംപിത്​ പാത്രയുടെ പ്രസ്​താവനയും ഹരജിക്കാർ ഉന്നയിച്ചു.

ഫാറൂഖ്​ അബ്​ദുല്ല കുറ്റക്കാരനാണെന്നതിന്​ ഹരജിക്കാർ സമർപ്പിച്ച രേഖകൾ നിലനിൽക്കുന്നതല്ല. മാധ്യമങ്ങളിൽ പേരുവരാനാണ്​ ഇത്തരം കേസ്​ നൽകുന്നതിലൂടെ ഹരജിക്കാർ ആഗ്രഹിക്കുന്നത്​. ഇതു പ്രോത്സാഹിപ്പിക്കാൻ പറ്റില്ല- കോടതി പറഞ്ഞു.

2019 ആഗസ്​റ്റ്​ അഞ്ചിന്​ കശ്​മീരി​െൻറ പ്രത്യേക പദവി റദ്ദാക്കിയതിന്​ പിന്ന​ാലെ തടവിലായ ഫാറൂഖ്​ അബ്​ദുല്ല മാർച്ച്​ 13നാണ്​ മോചിതനായത്​.   

Tags:    
News Summary - Expression of views dissenting govts opinion cannot be termed as seditious Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.