അസമിൽ അഞ്ചിടങ്ങളിൽ സ്​ഫോടനം

ദിബ്രുഗ്രാഹ്​: റിപ്പബ്ലിക്​ ദിനാഘോഷം നടക്കാനിരിക്കെ അസമിലെ അഞ്ചിടങ്ങളിൽ സ്​ഫോടനം. ഞായറാഴ്​ച രാവിലെയാണ്​ സ്​ഫോടനമുണ്ടായത്​.

ദിബ്രുഗ്രാഹിൽ എൻ.എച്ച്​ 37ന്​ സമീപത്തെ ഗ്രഹാം ബസാറിലാണ്​ ആദ്യ സ്​ഫോടനമുണ്ടായത്​. ഗുരുദ്വാരക്ക്​ സമീപമായിരുന്നു രണ്ടാം സ്​ഫാടനം. ദുലിചാൻ പൊലീസ്​ സ്​റ്റേഷന്​ സമീപമാണ്​ മൂന്നാം സ്​ഫോടനം. ദൂം ദോമ, സോനാരി എന്നീ നഗരങ്ങളിലാണ്​ മറ്റ്​ രണ്ട്​ സ്​ഫോടനങ്ങൾ നടന്നത്​.പൊലീസ്​ സംഭവ സ്ഥലത്ത്​ എത്തിയെങ്കിലും ആരെങ്കിലും സ്​ഫോടനത്തിൽ കൊല്ലപ്പെ​ട്ടോയെന്ന്​ വ്യക്​തമല്ല.

ദി​ബ്രുഗ്രാഹിൽ ഇരട്ട സ്​ഫോടനം നടന്നുവെന്ന വിവരം ലഭിച്ചതായി അസം ഡി.ജി.പി ഭാസ്​കർ ജ്യോതി മഹന്ത്​ സ്ഥിരീകരിച്ചു. കേസി​​െൻറ അന്വേഷണം ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.

Tags:    
News Summary - explosions rock Assam on Republic Day-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.