പവാറും സചിനും

'മറ്റേതെങ്കിലും മേഖലയെ കുറിച്ച് സംസാരിക്കുമ്പോള്‍ ജാഗ്രത പാലിക്കണം' -സചിനെ ഉപദേശിച്ച്​ ശരദ്​ പവാർ

മുംബൈ: രാജ്യതലസ്​ഥാനത്തെ കർഷക പ്രക്ഷോഭങ്ങളെ പിന്തുണച്ച വിദേശ സെലിബ്രിറ്റികൾക്കെതിരെ ട്വിറ്ററിലൂടെ നിലപാടെടുത്ത ക്രിക്കറ്റ്​ ഇതിഹാസം സചിൻ ടെണ്ടുൽക്കറിനെ ഉപദേശിച്ച്​​ മുൻ കേന്ദ്രമന്ത്രിയും എൻ.സി.പി അധ്യക്ഷനുമായ ശരദ്​ പവാർ. മറ്റൊരു മേഖലയെ കുറിച്ച്​ സംസാരിക്കു​​േമ്പാൾ ജാഗ്രത പാലിക്കണമെന്നാണ്​ പവാർ സചിനെ ഉപദേശിച്ചത്​.

'ഇന്ത്യന്‍ സെലിബ്രിറ്റികളുടെ നിലപാടിനോട് പലരും രൂക്ഷമായി പ്രതികരിച്ചു. മറ്റേതെങ്കിലും മേഖലയെ കുറിച്ച് സംസാരിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ഞാന്‍ സചിനെ ഉപദേശിക്കുന്നു' പവാർ പറഞ്ഞു.

സമരം ചെയ്യുന്ന കർഷകരെ ഖലിസ്​ഥാനികളെന്നും തീവ്രവാദികളെന്നും വിളിക്കുന്ന കേ​ന്ദ്ര സർക്കാറിനെ യു.പി.എ സർക്കാറിൽ കൃഷി മന്ത്രി കൂടിയായിരുന്ന അദ്ദേഹം വിമർശിച്ചു. 'നമ്മളെ അന്നം തന്ന്​ ഊട്ടുന്ന കർഷകരാണ്​ പ്രതിഷേധിക്കുന്നത്​. അവരെ ഖലിസ്​ഥാനികളെന്നോ തീവ്രവാദികളെന്നോ വിശേഷിപ്പിക്കുന്നത്​ ശരിയല്ല' -പവാർ പറഞ്ഞു.

കർഷക സമരത്തെ പിന്തുണച്ച​ പോപ്​ താരം റിഹാനയുടെ ട്വീറ്റ്​ വിഷയത്തെ അന്താരാഷ്​ട്ര തലത്തിൽ ചർച്ചയാക്കിയിരുന്നു. ഇതിന്​ പിന്നാലെ സ്വീഡിഷ് പരിസ്​ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗും വിഷയം ഉയർത്തി. ഇതോടെ പ്രതിരോധത്തിലായ കേന്ദ്ര സർക്കാർ സിനിമ-ക്രിക്കറ്റ്​ താരങ്ങളെ അണിനിരത്തി കാമ്പയിൻ ആരംഭിക്കുകയായിരുന്നു.

ഇതിൽ അണിചേർന്ന സചിൻ ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു 'ഇന്ത്യയുടെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. ബാഹ്യശക്തികൾ​ കാഴ്ചക്കാരായിരിക്കാം. പക്ഷേ പ​ങ്കെടുക്കുന്നവരല്ല. ഇന്ത്യക്കാർക്ക്​ ഇന്ത്യയെ അറിയാം. ഇന്ത്യക്കായി തീരുമാനിക്കണം. ഒരു രാഷ്​ട്രമെന്ന നിലയിൽ നമുക്ക്​ ഒരുമിച്ചുനിൽക്കാം'.

കർഷകർക്ക്​ നേരെ മനുഷ്യാവകാശ ലംഘനങ്ങൾ നടന്ന വേളയിൽ മിണ്ടാതിരുന്ന സചിൻ അടക്കമുള്ള താരങ്ങൾ പെ​ട്ടെന്ന്​ നിശബ്​ദത വെടിഞ്ഞത്​ കടുത്ത വിമർശനങ്ങൾക്കിടയാക്കിയിരുന്നു. എന്നാൽ സാമൂഹിക മാധ്യമങ്ങളിലും മറ്റും ഏറ്റവും കൂടു​തൽ വിമർശനങ്ങൾക്കും ട്രോളുകൾക്കും പാത്രമായത്​ സചിൻ ആണെന്ന്​ മാത്രം. 

Tags:    
News Summary - exercise caution while speaking about other field Sharad Pawar's Advice Sachin Tendulkar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.