Posted On
date_range Updated On
date_range ഭർത്താവിെൻറ അമിത ഫോൺ വിളി; ഭാര്യ ജീവനൊടുക്കി
കുമളി: ഭർത്താവിെൻറ അമിത ഫോൺ വിളിയിൽ പ്രതിഷേധിച്ച് വീട്ടമ്മ ജീവനൊടുക്കി. തേനി ജില്ലയിലെ വരശനാട്ടിലാണ് സംഭവം. കൂലിത്തൊഴിലാളിയായ സുരേഷിെൻറ ഭാര്യ പാണ്ടിയമ്മാളാണ് (40) വീട്ടിൽ തൂങ്ങിമരിച്ചത്.
സുരേഷ് നിരന്തരം മൊബൈൽ ഫോണിൽ സംസാരിക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ കലഹം പതിവായിരുന്നു. സംഭവദിവസം ഉണ്ടായ വഴക്കാണ് ആത്മഹത്യയിൽ കലാശിച്ചത്. ഇവർക്ക് ഒരു മകനും മകളും ഉണ്ട്. മൃതദേഹം പൊലീസ് തേനി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.