ന്യൂഡൽഹി: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ‘ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്’ എന്ന ടി.വി ഷോയുടെ പ്രമുഖ അവതാരകൻ ശുെഎബ് ഇല്യാസിയെ ഡൽഹി ഹൈകോടതി കുറ്റമുക്തനാക്കി. ഭാര്യ അഞ്ജുവിനെ 18 വർഷം മുമ്പ് കൊലപ്പടുത്തിയതിന് വിചാരണ കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ഹൈകോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. പ്രതിക്കെതിരെ മതിയായ തെളിവുകളില്ലെന്ന് കോടതി വ്യക്തമാക്കി.
2000 ജനുവരി 11നാണ് ശുെഎബ് ഇല്യാസിയുടെ ഭാര്യ അഞ്ജുവിനെ കിഴക്കൻ ഡൽഹിയിലെ വീട്ടിൽനിന്ന് കുത്തേറ്റനിലയിൽ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും അവർ മരിച്ചിരുന്നു. സ്ത്രീധനത്തിെൻറ പേരിൽ അഞ്ജുവിനെ ശുെഎബ് പതിവായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് അമ്മയും സഹോദരിയും പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് 2000 മാർച്ച് 28ന് ഇല്യാസി അറസ്റ്റിലായി.
ഇല്യാസിക്കെതിരെ സ്ത്രീധന മരണക്കുറ്റം ചുമത്തി തുടക്കം മുതൽ വിവാദത്തിലായ കേസ് അഞ്ജുവിെൻറ അമ്മ രുക്മ സിങ് ഹെകോടതിയെ സമീപിച്ചതിനെ തുടർന്നായിരുന്നു കൊലക്കേസായി മാറിയത്. വിധിപ്രസ്താവന കേൾക്കാൻ കോടതിയിലെത്തിയ ഇല്യാസിയുടെ മകൾ ആലിയ, പിതാവിൽ തനിക്ക് വിശ്വാസമുണ്ടെന്നും വിധിയിൽ സന്തോഷമുണ്ടെന്നും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.