ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും ഇന്ത്യയുടെ ആദ്യ ഗവർണർ ജനറൽ സി.രാജഗോപാലാചാരിയുടെ കൊച്ചുമകനുമായ സി.ആർ കേശവൻ ബി.ജെ.പിയിൽ ചേർന്നു. ശനിയാഴ്ചയാണ് അദ്ദേഹം ബി.ജെ.പി അംഗത്വമെടുത്തത്. രണ്ട് മാസത്തിന് മുമ്പ് കോൺഗ്രസിലെ പദവികളെല്ലാം സി.ആർ കേശവൻ രാജിവെച്ചിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപാർട്ടിയിൽ തന്നെ അംഗമാക്കിയതിൽ സന്തോഷമുണ്ടെന്ന് സി.ആർ കേശവൻ പ്രതികരിച്ചു. പ്രധാനമന്ത്രി തമിഴ്നാട്ടിലുള്ള ദിവസം തന്നെ പാർട്ടി അംഗത്വമെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മോദിയുടെ നേതൃത്വം എല്ലാവരേയും പ്രചോദിപ്പിക്കുന്നതാണ്. നിങ്ങൾ മോദിയുടെ നേതൃത്വത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ശരിയായ പാതയിലാണെന്ന് പറയാമെന്നും കേശവൻ പറഞ്ഞു.
കഴിഞ്ഞ 22 വർഷം താൻ കോൺഗ്രസിൽ പ്രവർത്തിച്ചു. എന്നാൽ, കുറേ വർഷമായി കോൺഗ്രസിൽ പുരോഗമനപരമായി ഒന്നും ഉണ്ടാവുന്നില്ല. താൻ പ്രവർത്തിച്ചിരുന്ന കാലത്തെ കോൺഗ്രസിന്റെ മൂല്യങ്ങളിൽ മാറ്റം വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.