ബംഗളൂരു: കർണാടകയിൽ മുൻ പൊലീസ് കമീഷണർ ഭാസ്കർ റാവു എ.എ.പി വിട്ട് ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീലിന്‍റെ സാന്നിധ്യത്തിലാണ് റാവു ബി.ജെ.പി അംഗത്വമെടുത്തത്. എ.എ.പിയുടെ പ്രവർത്തനങ്ങളിൽ സുതാര്യതയില്ലെന്നും ബി.ജെ.പിക്ക് മാത്രമേ ഇന്ത്യയെ ശക്തിപ്പെടുത്താൻ കഴിയുമെന്നും പാർട്ടി അംഗത്വം സ്വീകരിച്ച ശേഷം അദ്ദേഹം പറഞ്ഞു.
'പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾ കണ്ടാണ് ഞാൻ ബി.ജെ.പിയിൽ ചേർന്നത്. യുവാക്കൾക്കും സ്ത്രീകൾക്കും ബി.ജെ.പിയിൽ ലഭിക്കുന്ന പ്രാധാന്യം എന്നെയും ആകർഷിച്ചു.' -ഭാസ്കർ റാവു പറഞ്ഞു. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുൻ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ തുടങ്ങി മുതിർന്ന നേതാക്കളുടെ മാർഗനിർദേശം തേടുമെന്നും അദ്ദേഹം അറിയിച്ചു.
11മാസങ്ങൾക്ക് മുമ്പാണ് ഭഷ്കർ റാവു എ.എ.പിയിൽ ചേർന്നത്. മാർച്ച് നാലിന് കർണാടകയിലെ ദാവൻഗെരയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സന്ദർശനം നടത്താനിരിക്കെയാണ് ഭാസ്കർ റാവു പാർട്ടി വിട്ടതെന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.