തമിഴ്​ നടിയെ ബലാത്സംഗം ചെയ്​ത തമിഴ്​നാട്​ മുൻ മന്ത്രി അറസ്റ്റിൽ

ചെന്നൈ: തമിഴ്​ നടിയെ ബലാത്സംഗം ചെയ്​ത കേസിൽ എ.ഐ.എ.ഡി.എം.കെ മുൻ മന്ത്രി എം. മണികണ്​ഠൻ അറസ്റ്റിൽ. ബംഗളൂരുവിൽനിന്നാണ്​ മണികണ്​ഠനെ ചെന്നൈ പൊലീസ്​ അറസ്റ്റ്​ ചെയ്​തത്​. കേസിൽ മദ്രാസ്​ ഹൈകോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെയാണ്​ മുൻ മന്ത്രിയുടെ അറസ്റ്റ്​.

ഗുരുതര കുറ്റകൃത്യമാണ്​ ​മണികണ്​ഠ​േന്‍റതെന്നും പദവി ഉ​പയോഗിച്ച്​ കേസ്​ തേച്ചുമാച്ചുകളയുമെന്നും നിരീക്ഷിച്ചതിന്​ ശേഷമാണ്​ കോടതി ജാമ്യം നിഷേധിച്ചത്​.

മലേഷ്യൻ പൗരത്വം നേടിയ നടിയും മുൻ മന്ത്രിയും തമ്മിൽ അഞ്ചുവർഷത്തോളം പരിചയമുണ്ടായിരുന്നു. വിവാഹം കഴിക്കാമെന്ന്​ വാഗ്​ദാനം ചെയ്​ത്​ പീഡിപ്പിക്കുകയും ഗർഭം അലസിപ്പിക്കാൻ നിർബന്ധിക്കുകയും ചെയ്​തതായാണ്​ കേസ്​. കൂടാതെ ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിൽ പറയുന്നു.

തുടർന്ന്​ 44കാരനായ മണികണ്ഠനെതിരെ വഞ്ചന, ബലാത്സംഗം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു.

2017ലാണ്​ നടിയുമായി പരിചയത്തിലാകുന്നത്. നടി മലേഷ്യൻ ടൂറിസം ഡെവലപ്​മെന്‍റ്​ ഓർഗനൈസേഷനുമായി സഹകരിച്ച്​ പ്രവർത്തിച്ചിരുന്നു. ഇരുവരും ഒരുമിച്ച്​ താമസിക്കുകയും ഡൽഹി, ചെന്നൈ എന്നിവിടങ്ങളിൽ ഒരുമിച്ച്​ യാത്ര ചെയ്യുകയും ചെയ്​തിരുന്നു. ഭാര്യയിൽനിന്ന്​ വിവാഹമോചനം നേടിയ ശേഷം വിവാഹം കഴിക്കാമെന്നായിരുന്നു മു​ൻ മന്ത്രി നൽകിയ വാഗ്​ദാനം. യുവതിയെ മൂന്നുതവണ ഗർഭം അലസിപ്പിക്കലിന്​ വിധേയമാക്കി. പിന്നീട്​, ക്രൂരമായി ഉപദ്രവിക്കുകയും ലൈംഗികാതിക്രമത്തിന്​ വിധേയമാക്കിയതായും പരാതിയിൽ പറയുന്നു.

അതേസമയം, തനിക്കെതിരായ ആരോപണങ്ങളെല്ലാം മണികണ്​ഠൻ നിഷേധിച്ചു. മറ്റു ആവശ്യങ്ങൾ അംഗീകരിക്കാതെ വന്നതോടെ പരാതി നൽകുകയായിരുന്നുവെന്നാണ്​ മണികണ്​ഠന്‍റെ വാദം. 

Tags:    
News Summary - Ex-AIADMK minister M Manikandan arrested for allegedly raping Malaysian woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.