വോട്ടുയന്ത്ര കൃത്രിമം: വെളിപ്പെടുത്തൽ ഗൗരവതരം; അന്വേഷണം വേണം -കോൺഗ്രസ്​

ന്യൂഡൽഹി: വോട്ടുയന്ത്രത്തിൽ കൃത്രിമം കാണിച്ചു​െവന്ന വെളിപ്പെടുത്തൽ ഗൗരവതരമാണെന്നും അന്വേഷണം ആവശ്യമാണെന് നും കോൺഗ്രസ്​. അതേസമയം, വെളിപ്പെടുത്തലുണ്ടായ ലണ്ടനിലെ വാർത്തസമ്മേളനത്തിൽ പാർട്ടി നേതാവ്​ കപിൽ സിബൽ പ​െങ്കടു ത്തത്​ വ്യക്​തിപരമായാ​െണന്നും വക്​താവ്​ അഭിഷേക്​ സിങ്​വി ന്യൂഡൽഹിയിൽ പറഞ്ഞു.

കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും നിരന്തരം ആവശ്യപ്പെടുന്ന, 50 ശതമാനം വിവിപാറ്റ്​ പരിശോധിക്കണ​മെന്ന ആവശ്യം ആവർത്തിക്കുന്നുവെന്നും ഇത്​ വോട്ടുയന്ത്രത്തിൽ ജനങ്ങൾക്ക്​ വിശ്വാസം ഉറപ്പാക്കാൻ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘‘ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ ഗൗരവമുള്ളതാണ്​. പരിശോധിക്കാതെ ഇതിനെ പിന്തുണക്കാനോ തള്ളിക്കളയാനോ എനിക്ക്​ കഴിയില്ല. അതു​െകാണ്ട്​ സമഗ്രമായ അന്വേഷണം ഇക്കാര്യത്തിൽ അനിവാര്യമാണ്​. വിഷയത്തെ തെരഞ്ഞെടുപ്പ്​ കമീഷൻ തുറന്ന മനസ്സോടെ നോക്കിക്കാണണം’’ -സിങ്​വി മാധ്യമങ്ങ​േളാടു പറഞ്ഞു.

യൂറോപ്പിലെ ഇന്ത്യൻ ജേണലിസ്​റ്റ്​സ്​ അസോസി​േയഷനിലെ മാധ്യമപ്രവർത്തക​​​​​െൻറ ​ക്ഷണപ്രകാരമാണ്​ കപിൽ സിബൽ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചത്​. ഇതിൽ കോൺഗ്രസ്​ കക്ഷിയ​െല്ലന്ന്​ അദ്ദേഹംതന്നെ പറഞ്ഞതാണെന്നും സിങ്​വി വ്യക്​തമാക്കി.


Tags:    
News Summary - EVM hacking, demands 50-pc VVPAT check in 2019 polls-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.