ന്യൂഡൽഹി: തമിഴ്നാട്ടിലെ തിരുപ്പറകുൺറം ക്ഷേത്രം ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) ഏറ്റെടുക്കണമെന്നും ദീപത്തൂണിൽ ദിവസവും ദീപം തെളിക്കണമെന്നും ആവശ്യപ്പെടുന്ന ഹരജിയിൽ സുപ്രീംകോടതി കേന്ദ്ര, തമിഴ്നാട് സർക്കാറുകളുടെയും എ.എസ്.ഐയുടെയും പ്രതികരണം തേടി.
ഹിന്ദു ധർമ പരിഷത്താണ് ഈ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്. ദീപം തെളിക്കുന്നത് സംബന്ധിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ജനുവരി ആറിന് മദ്രാസ് ഹൈകോടതി ശരിവെച്ച വിവരവും ഹരജിക്കാർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, വിപുൽ എം. പഞ്ചോളി എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.