ന്യൂഡൽഹി: പഞ്ചാബിൽ റെയിൽവേ ട്രാക്ക് സ്ഫോടനത്തിൽ തകർന്നു. ഫത്തഗാർഹ് സാഹിബിന് സമീപം സിർഹിന്ദിലാണ് സ്ഫോടനം ഉണ്ടായത്. വെള്ളിയാഴ്ച രാത്രിയുണ്ടായ സ്ഫോടനത്തിൽ റെയിൽവേ ട്രാക്ക് തകരുകയായിരുന്നു.
സിർഹിന്ദ് സ്റ്റേഷനിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെ ഖാനപുർ ഗ്രാമത്തിലാണ് ട്രാക്ക് തകർന്നത്. 600 മീറ്റർ ദൂരത്തോളം ട്രാക്ക് തകർന്നിട്ടുണ്ട്. ഗുഡ്സ് ട്രൈയിനുകൾക്ക് വേണ്ടി മാത്രമുള്ള ട്രാക്കിലാണ് സ്ഫോടനമുുണ്ടായത്.
വെള്ളിയാഴ്ച രാത്രിയാണ് സ്ഫോടനം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് റോപർ റേഞ്ച് ഡി.ഐ.ജി നാനക് സിങ് പറഞ്ഞു. രാത്രി 9.50ഓടെയാണ് സ്ഫോടനം. ഇതിന് പിന്നാലെ ഇവിടെയെത്തിയ ഒരു ട്രെയിൻ പാളം തെറ്റുകയും എൻജിൻ ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സംഭവത്തെ തുടർന്ന് സമീപത്തെ ട്രാക്കുകളിൽ പരിശോധന നടത്തി. തെളിവുകൾ ശേഖരിക്കാനുള്ള ശ്രമം തുടരുകയാണെന്നും ഡി.ഐ.ജി വ്യക്തമാക്കി. അപകടത്തെ തുടർന്ന് പ്രദേശത്തെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. അതേസമയം, സ്ഫോടനത്തിൽ ആർ.ഡി.എക്സ് ഉപയോഗിച്ചിട്ടുണ്ടോയെന്ന് സംശയമുണ്ടെന്ന് പൊലീസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.