ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇരട്ട എൻജിൻ സർക്കാർ അഥവാ ഡബ്ബ എൻജിൻ സർക്കാർ തമിഴ്നാട്ടിൽ ഒാടില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ തടസ്സങ്ങൾക്കിടയിലും തമിഴ്‌നാട് ചരിത്രപരമായ വളർച്ച കൈവരിച്ചുവെന്നും സ്റ്റാലിൻ പറഞ്ഞു.
തമിഴ്നാട്ടിൽ നടന്ന എൻ.ഡി.എ റാലിയിൽ മോദി നടത്തിയ പ്രസംഗത്തിനുള്ള മറുപടിയായാണ് സ്റ്റാലിന്റെ മുന്നറിയിപ്പ്. ബി.ജെ.പി നയിക്കുന്ന സർക്കാറിന്റെ തടസ്സങ്ങൾക്കിടയിലും വളർച്ച കൈവരിച്ച തമിഴ്‌നാട്ടിൽ ഡബ്ബ എൻജിൻ (മാലിന്യ പ്പെട്ടി) വാചാടോപം പ്രവർത്തിക്കില്ലെന്ന് അദ്ദേഹം ‘എക്സ്’ പോസ്റ്റിൽ കുറിച്ചു. ബി.ജെ.പി മറയ്ക്കാൻ ശ്രമിച്ചിട്ടും കാരര്യമില്ല, തമിഴ്‌നാട് ജനങ്ങളോട് കാണിച്ച വഞ്ചന മറക്കില്ലെന്നും സ്റ്റാലിൻ തുറന്നടിച്ചു.
പശ്ചിമ ബംഗാള്‍, കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ ഇന്നുകാണുന്ന വികസനത്തിലെത്താന്‍ കാരണം എന്‍.ഡി.എയുടെ അഭാവമാണെന്നും സ്റ്റാലിന്‍ പറഞ്ഞു. എന്‍.ഡി.എയുടെ ഇരട്ട എൻജിന്‍ പ്രവര്‍ത്തിക്കുന്ന ഉത്തര്‍പ്രദേശ്, ബിഹാര്‍ പോലുള്ള സംസ്ഥാനങ്ങളില്‍ യാതൊരുവിധ വളര്‍ച്ചയില്ലെന്നും സ്റ്റാലിന്‍ വിമര്‍ശിച്ചു.
തമിഴ്നാട്ടില്‍ ബി.ജെ.പിയും മോദിയും ഒരുപോലെ ആവര്‍ത്തിച്ച് തിരിച്ചടി നേരിടും. തമിഴ്‌നാടിനോടും ഈ നാട്ടിലെ ജനങ്ങളോടും ബി.ജെ.പി കാണിച്ച വഞ്ചന മോദി അടിച്ചമര്‍ത്തിയാല്‍ പോലും ആരും മറക്കില്ലെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
ദല്‍ഹിയുടെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ തമിഴ്നാട് മുട്ടുമടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം കേരളത്തിലും തുടര്‍ന്ന് തമിഴ്നാട്ടിലും സംഘടിപ്പിച്ചിരുന്ന പരിപാടികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നു. ‘തമിഴ്‌നാട് എന്‍.ഡി.എക്കൊപ്പം’ എന്ന മോദിയുടെ ട്വീറ്റിന് മറുപടിയായി തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം മോദി ഇടക്കിടെ തമിഴ്‌നാട് സന്ദര്‍ശിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.
സമഗ്ര ശിക്ഷ പദ്ധതി പ്രകാരം തമിഴ്‌നാടിന് നൽകേണ്ട 3,458 കോടി രൂപ നിങ്ങൾ എപ്പോൾ നൽകും? ഡീലിമിറ്റേഷൻ കാരണം തമിഴ്‌നാട്ടിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം കുറയില്ലെന്നുള്ള ഉറപ്പ് എപ്പോൾ നൽകും? ബി.ജെ.പിയുടെ ഏജന്റായി പെരുമാറുന്ന ഗവർണറുടെ ഭരണം സംസ്ഥാനത്ത് എപ്പോൾ അവസാനിക്കും? മധുരക്കും കോയമ്പത്തൂരിനും മെട്രോ റെയിൽ പദ്ധതികൾ എപ്പോൾ ലഭിക്കുമെന്നും ‘കീലാടി’ സ്ഥലത്തെക്കുറിച്ചുള്ള ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ റിപ്പോർട്ട് എപ്പോൾ പുറത്തുവിടുമെന്നുമുള്ള ചോദ്യങ്ങളും സ്റ്റാലിൻ ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.