ജമ്മു കശ്മീരിലെ ബുദ്ഗാമി വാഹനത്തിൽ വീണ മഞ്ഞുനീക്കുന്നു
ശ്രീനഗർ: കശ്മീരിൽ ശക്തമായ മഞ്ഞുവീഴ്ചയെ തുടർന്ന് ശ്രീനഗർ വിമാനത്താവളത്തിലെ എല്ലാ സർവിസുകളും റദ്ദാക്കി. ഇതോടെ, കശ്മീരിലേക്കും തിരിച്ചുമുള്ള വ്യോമഗതാഗതം നിർത്തിവെച്ചു.
നിലവിലെ കാലാവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സാഹചര്യങ്ങൾ മെച്ചപ്പെട്ടാൽ റൺവേ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
സീസണിലെ ആദ്യത്തെ മഞ്ഞുവീഴ്ചയായതിനാൽ ബുദ്ഗാം ജില്ലയിലും തെക്കൻ കശ്മീരിലെ പുൽവാമ, ഷോപ്പിയാൻ ജില്ലകളിലും കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.