പ്രയാഗ് രാജ്: ഭാര്യയുടെ പ്രവൃത്തി മൂലം ഭർത്താവിന്‍റെ വരുമാന മാർഗം ഇല്ലാതായാൽ ഭർത്താവിൽ നിന്ന് ജീവനാാംശം അവകാശപ്പെടാൻ കഴിയില്ലെന്ന് അലഹബാദ് ഹൈകോടതി. ഭാര്യയുടെ സഹോദരനിൽ നിന്നും ഭാര്യാ പിതാവിൽ നിന്നും വെടിയേറ്റ ഹോമിയോപ്പതി ഡോക്ടറായ ഭർത്താവിൽ നിന്ന് ജീവനാംശം ആവശ്യപ്പെട്ടുകൊണ്ടുള്ള ഭാര്യയുടെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
2025ലെ കുശി നഗർ കുടുംബകോടതിയുടെ തീരുമാനം ശരിവെച്ച കോടതി ഭാര്യയുടെ കുടുംബത്തിന്‍റെ പ്രവൃത്തി മൂലം ഭർത്താവിന്‍റെ വരുമാനം നിലച്ച സാഹചര്യത്തിൽ ജീവനാംശത്തിന് ഉത്തരവിട്ടാൽ അത് അനീതിയാകുമെന്ന് നിരീക്ഷിച്ചു.
വെടിവെപ്പിൽ നട്ടെല്ലിൽ തറച്ച വെടിയുണ്ടയുടെ അവശിഷ്ടങ്ങൾ ഇപ്പോഴും ശരീരത്തിൽ ബാക്കിയാണെന്നും ഇത് പുറത്തെടുക്കാൻ ശ്രമിക്കുന്നത് ആരോഗ്യ സ്ഥിതി ഗുരുതരമാക്കുമെന്നും കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.